Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാനഡയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് പുറത്ത് വെടിവെപ്പ്; ഇന്ത്യന്‍ വംശജരായ യുവാവും യുവതിയും കൊല്ലപ്പെട്ടു
reporter

സറേ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജരായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഗഗന്‍പ്രീത് എന്ന ഗാരി രെഹാല്‍ (23), സുഖ്ജീത് കൗര്‍ (24) എന്നിവരാണ് മരിച്ചത്. ഇരുവരും സമീപനഗരമായ ഡെല്‍റ്റയിലെ താമസക്കാരായിരുന്നു.

നവംബര്‍ 15ന് പ്രാദേശിക സമയം രാത്രി 10.38ഓടെയാണ് ഇരുവരെയും വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമിക ജീവന്‍രക്ഷാ നടപടികള്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഘടിത കുറ്റകൃത്യങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം കേസ് ഏറ്റെടുത്തു.

വെടിവെപ്പിന് ഏകദേശം 13 മിനിറ്റിനുശേഷം സമീപപ്രദേശത്ത് ഒരു കാര്‍ കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചതാകാം ഈ വാഹനമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. വാഹനത്തിന് തീപിടിച്ച സംഭവവും കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിവരങ്ങളുള്ളവരും പ്രദേശത്തെ സിസിടിവി, വാഹനങ്ങളിലെ ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവരും അന്വേഷണസംഘവുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window