Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് രൂക്ഷം; പരാതികളുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഇരുചേരികളും
reporter

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ഭിന്നതകള്‍ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവരും എതിര്‍ചേരിയും പരാതികളും വിവരങ്ങളും ശേഖരിച്ച് ഹൈക്കമാന്‍ഡിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങള്‍ക്കിടയിലും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയും തീരുമാനങ്ങളെടുക്കുന്നതിലെ കൂടിയാലോചനക്കുറവുമാണ് തര്‍ക്കത്തിലെ പ്രധാന വിഷയങ്ങള്‍. ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് സതീശന്‍ പക്ഷം സൂചന നല്‍കിയതോടെ സ്വന്തം പരാതികള്‍ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് എതിര്‍വിഭാഗം ഇതിനെ കാണുന്നത്. മുഖ്യമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ് എന്നീ പ്രധാന നേതാക്കളെ ചുറ്റിപ്പറ്റിയാണ് ഭിന്നതകള്‍ നിലനില്‍ക്കുന്നത്. ചില ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചതോടെ പ്രശ്നം കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയത്തിനപ്പുറം മുന്നണിതലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി രൂപീകരിക്കണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ നിര്‍ദേശം നടപ്പാക്കിയിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്ന് ഒരു മുന്‍ കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. നേതൃത്വത്തിലെ ഭിന്നത താഴെത്തട്ടിലെ പ്രവര്‍ത്തകരെയും ബാധിച്ചുതുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും മുന്‍ പ്രസിഡന്റുമാരും മന്ത്രിസഭയിലുള്ളതിനാല്‍ പ്രത്യേക ഏകോപനസംവിധാനം ആവശ്യമില്ലെന്നായിരുന്നു സതീശന്റെ നേരത്തേയുള്ള നിലപാടെന്നാണ് റിപ്പോര്‍ട്ട്. ഘടകകക്ഷികളുടെ പരാതികള്‍ കൂടി ഉയര്‍ന്നതോടെ സര്‍ക്കാര്‍-പാര്‍ട്ടി-മുന്നണി ഏകോപനം ശക്തമാക്കണമെന്ന ആവശ്യം കൂടുതല്‍ പ്രസക്തമാകുകയാണ്.

 
Other News in this category

 
 




 
Close Window