Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകള്‍ക്ക് മാത്രമായി സ്റ്റുഡന്റ് വിസിറ്റര്‍ വിസ വരുന്നു
Reporter
2011 ജനുവരി 10 മുതല്‍ ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകള്‍ക്ക് മാത്രമായി വരുന്ന വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസിറ്റര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും. ഇംഗ്ലീഷ് ലാംഗ്വേജ് കോഴ്‌സിനുള്ള സ്റ്റുഡന്റ്‌സിന് മാത്രമേ ഈ വിസയക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ. 11 മാസമാണ് സ്റ്റുഡന്റ് വിസിറ്റര്‍ വിസയുടെ കാലാവധി. യു.കെയ്ക്ക് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ വിസ ബാധകം.

യു.കെയില്‍ ആറ് മാസത്തില്‍ കൂടുതലുള്ള മറ്റ് കോഴ്‌സുകള്‍ പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍ ടിയര്‍ 4 സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കണം. സ്റ്റുഡന്റ് വിസിറ്റര്‍ വിസയ്ക്ക് ചില നിബന്ധനകള്‍ ഗവണ്‍മെന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. സ്റ്റുഡന്റ്‌സിന് തൊഴില്‍ ചെയ്യുക, വര്‍ക്ക് പ്ലേസ്‌മെന്റ് എടുക്കുക, ഡിപ്പന്റ്‌സിനെ കൊണ്ടുവരിക, താമസം നീട്ടുക അല്ലെങ്കില്‍ വിസയുടെ അവസാനം മറ്റ് കോഴ്‌സുകളിലേക്ക് മാറുക എന്നിവ സാധ്യമല്ല.

നിലവിലുള്ള സ്റ്റുഡന്റ് വിസയുടെ ഫീസ് നിരക്ക് തന്നെയാണ് പുതിയ സ്റ്റുഡന്റ് വിസിറ്റര്‍ വിസയ്ക്കും. സ്റ്റുഡന്റ് വിസയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിട്ടാണെന്ന് കരുതാന്‍ സാധ്യമല്ല. ഭാവിയില്‍ ടിയര്‍ 4 വിസയില്‍ ചില കടുത്ത മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ മുന്നോടിയാണിത്.
 
Other News in this category

 
 




 
Close Window