Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 30th Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ 13 ലക്ഷം വിദേശ പൗരന്മാര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram

യുകെയില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20,000 പേരുടെ വര്‍ധനവാണിത്. 2026 മേയില്‍ 13 ലക്ഷം വിദേശ പൗരന്മാരാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരാണ് ഏറ്റവും വലിയ വിഭാഗം. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരില്‍ വലിയൊരു പങ്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരില്‍ 2.33 ലക്ഷം പേര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ ഉള്ളവരാണ്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത ശേഷം സ്ഥിരതാമസ പദവി നേടിയ വിദേശ പൗരന്മാര്‍ക്ക്, നിയമപരമായ യോഗ്യതകള്‍ പാലിക്കുന്ന സാഹചര്യത്തില്‍, ബ്രിട്ടീഷ് പൗരന്മാരെപ്പോലെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം. അഭയ അപേക്ഷ അംഗീകരിക്കപ്പെട്ടവര്‍ക്കും നിശ്ചിത നിയമപരമായ വ്യവസ്ഥകള്‍ പ്രകാരം ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും.

 
Other News in this category

 
 




 
Close Window