മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും.
യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം. അപേക്ഷിക്കാനുള്ള ലിങ്ക് www.gov.uk എന്ന വെബ്സൈറ്റില്‍ ബാലറ്റ് നടക്കുന്ന സമയം ലഭ്യമാകും. ബാലറ്റില്‍ അപേക്ഷിക്കാന്‍ പേര്, ജനനതീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ബാലറ്റ് ആരംഭിക്കുന്ന സമയത്ത് കരുതി വയ്ക്കണം.
18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരന്‍, ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള യോഗ്യത, യുകെയില്‍ ജീവിക്കുന്ന കാലത്ത് ചിലവ് നേരിടാന്‍ കഴിയുമെന്നത് തെളിയിക്കാന്‍ 2,530 പൗണ്ട് (2,60,000 ഇന്ത്യന്‍ രൂപ) ബാങ്ക് സേവിങ്‌സ് എന്നിവയാണ് വീസക്ക് അപേക്ഷിക്കാന്‍ ഉള്ള യോഗ്യതകള്‍. ബാങ്ക് സേവിങ്‌സില്‍ കുറഞ്ഞത് 28 ദിവസമെങ്കിലും തുടര്‍ച്ചയായി പണം ഉണ്ടായിരിക്കണം. ഈ 28 ദിവസമെന്നത് വീസയ്ക്ക് അപേക്ഷിച്ച് 31 ദിവസത്തിനുള്ളില്‍ ആയിരിക്കണം. വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്. |