Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആംഫെറ്റമിന്‍ കള്ളക്കടത്ത്: ഹംഗേറിയന്‍ സ്വദേശികള്‍ക്ക് ശിക്ഷ
Reporter
ലണ്ടന്‍ : രണ്ടു ഹംഗേറിയന്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ആറു വര്‍ഷം വീതം തടവു ശിക്ഷ. ആംഫെറ്റമിന്‍ കള്ളക്കടത്താണ് ഇവര്‍ക്കു മേല്‍ തെളിഞ്ഞ കുറ്റം. 132 കിലോഗ്രാം ആംഫിറ്റമിനാണ് ഇവര്‍ കടത്തിയത്. ഇതിന് യുകെയില്‍ ഏകദേശം 1.3 മില്യന്‍ പൗണ്ട് വിലവരും.

സാന്‍ഡര്‍ സാബോ, സാബ ഹോളോ എന്നിവരാണ് പ്രതികള്‍ . റാംസ്‌ഗേറ്റ് പോര്‍ട്ടില്‍ 2009 സെപ്റ്റംബറിലാണ് യുകെബിഎ ഇവരെ അറസ്റ്റ് ചെയ്തത്. ഹംഗേറിയന്‍ രജിസ്‌ട്രേഷനുള്ള ലോറിയാണ് ഇവര്‍ ഓടിച്ചിരുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആംഫിറ്റമിനും കണ്ടെത്തി.

ക്ലാസ് ബി ഡ്രഗ് ആണ് ആംഫെറ്റമിന്‍ . റോളര്‍ ഷെല്‍ഫ് യൂണിറ്റുകള്‍ക്കൊപ്പം ഇവ ഒളിച്ചുകടത്താനായിരുന്നു ശ്രമം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ലൈബ്രറിക്കും സ്‌പൈസേഴ്‌സിനുമുള്ള സാധനങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. ബാഗ് ഫുള്‍ ഓഫ് മണി എന്ന എസ്എംഎസ് സന്ദേശവും സാബോയുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചു.
 
Other News in this category

 
 




 
Close Window