Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ നിയമമാറ്റം ഇന്ന് പാര്‍ലമെന്റില്‍
Reporter
ലണ്ടന്‍ : എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്റ്റുഡന്റ് വിസ നിയമമാറ്റം ഇന്ന് പാര്‍ലമെന്റില്‍ ഹോം സെക്രട്ടറി തെരേസാ മെയ് അവതരിപ്പിക്കും. പോസ്റ്റ് സ്റ്റഡി വിസ നിലനിര്‍ത്തുമെന്നാണ് സൂചന. എന്നാല്‍ പോസ്റ്റ് സ്റ്റഡി വിസയിലുള്ളവര്‍ ഗ്രാജുവേറ്റ് ലെവലിലുള്ള ജോലി ചെയ്താല്‍ മാത്രമേ വിസയില്‍ തുടരാന്‍ സാധിക്കുകയുള്ളൂ എന്ന നിബന്ധനയും നടപ്പില്‍ വരാന്‍ സാധ്യതയുണ്ട്. സ്റ്റുഡന്റ് വിസ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പഠനസമയത്ത് ജോലി ചെയ്യാനുള്ള അനുവാദം വെട്ടുക്കുറയ്ക്കുമെന്ന് കരുതുന്നു.

യൂണിവേഴ്‌സിറ്റി അധികൃതരുടെ സമ്മര്‍ദ്ദം മൂലം വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അയവുവരുത്താന്‍ ഹോം ഓഫീസ് അധികൃതര്‍ തീരുമാനിച്ചു. ബ്രിട്ടനില്‍ പഠനത്തോടൊപ്പം ജോലി ചെയ്യാനും അവസരം നല്‍കുന്ന പോസ്റ്റ് സ്റ്റഡി വിസയാണ് യുകെയിലെ വിദ്യാഭ്യാസരംഗത്തെ ഏറ്റവും വലിയ വിജയം. ഇതുകൊണ്ടാണ് ഇന്ത്യയിലേയും ചൈനയിലേയും വിദ്യാര്‍ത്ഥികളെ പഠനത്തിനായി യുകെ ആകര്‍ഷിക്കുന്നത്.

മറ്റ് കോളേജുകളെ അപേക്ഷിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ പാത്ത് - വേ കോഴ്‌സ് തെരഞ്ഞെടുത്ത് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെത്തിച്ചേരുന്നതിന്റെ പ്രാധാന്യം ഹോം സെക്രട്ടറി തെരേസ മെയ് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുമൂലം , പ്രൈവറ്റ് കോളേജുകള്‍ക്ക് അക്രിഡിയേഷന്‍ ചെയ്ത് വിദേശവിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനും സാധ്യതയും നിലനിര്‍ത്തും.

യുകെയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുവരുത്തുന്നതിന് വേണ്ടിയുള്ള മാനദണ്ഡങ്ങളാണ് ഇന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുക. അതേസമയം, വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതു മൂലം വിദ്യാഭ്യാസ മേഖലയില്‍ അനിശ്ചിതത്വം സംഭവിക്കാമെന്ന് എംപിമാര്‍ കോമണ്‍ ഹോം അഫയേഴ്‌സ് കമ്മിറ്റിക്ക് മുന്നറിയിപ്പ് നല്‍കി. വിദേശവിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതോടൊപ്പം യുകെ വിദ്യാഭ്യാസ മേഖലയിലെ പ്രധാനവരുമാന ശ്രോതസ്സ് നഷ്ടപ്പെടാതെയുള്ള ഒരു വിസ നിയമം നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിസിനസ്സ് സെക്രട്ടറി വിന്‍സ് കേബിള്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window