Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ACCA കോഴ്‌സ് തിരഞ്ഞെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് :
പോള്‍ ജോണ്‍
ലണ്ടന്‍ : ധാരാളം ഓവര്‍സീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു കോഴ്‌സാണ് ACCA. സാധാരണ വളരെ ടഫ് ആയ ഒരു കോഴ്‌സാണിത്. എന്നാല്‍ 3 വര്‍ഷത്തെ വിസാ കാലാവധി ലഭിക്കുമെന്നതിനാല്‍ ഈയിടെയായി ധാരാളം പേര്‍ ഈ കോഴ്‌സിന് എന്റോള്‍ ചെയ്യുന്നതായി കാണാം.

അതുപോലെ തന്നെ ACCA കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കുന്നതിന് പ്ലസ് 2 പാസ്സ് സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്നതും ഇതിനെ കോളേജുകളുടെ ഒരു 'Golden cash crop course' ആയി ഉയര്‍ത്തിയിട്ടുണ്ട്. വിസാ ഡ്യൂറേഷനും വേണ്ടി നേഴ്‌സുമാര്‍ക്ക് വരെ ഈ കോഴ്‌സ് തിരഞ്ഞെടുക്കാറുണ്ട്.

ഈ സാഹചര്യത്തില്‍ ഏപ്രില്‍ 21 മുതല്‍ ACCA പഠിക്കുന്ന കോളേജ് 'Gold' അല്ലെങ്കില്‍ Platinum level' ഉള്ള ഒരു ACCA approved learning partner ആയിരിക്കണം. അതിനാല്‍ നിങ്ങള്‍ ACCA കോഴ്‌സിന് അഡ്മിഷന്‍ എടുക്കുകയാണെങ്കില്‍ കോളേജിന്റെ ACCA accreditation level എന്തെന്ന് ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം അഡ്മിഷന്‍ എടുക്കേണ്ടതാണ്.
 
Other News in this category

 
 




 
Close Window