Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഷെഫുമാരെ യുകെയിലേക്കു കൊണ്ടുവരാന്‍ വിന്താലു വിസ വേണമെന്ന് ആവശ്യം
reporter

റെസ്റ്റോറന്റ് മേഖലയെ രക്ഷിക്കാന്‍ വിന്താലു വിസ കൊണ്ടുവരണമെന്ന് ആവശ്യം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഷെഫുമാരെ ബ്രിട്ടനിലേക്ക് എത്തിക്കാന്‍ വിന്താലു വിസ വഴി സാധിക്കുമെന്നു ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സര്‍ വിന്‍സ് കേബിള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം തെരേസ മേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ 3.6 ബില്ല്യണ്‍ പൗണ്ട് വരുമാനമുള്ള വ്യവസായമേഖലയാണ് കറി റെസ്റ്റോറന്റുകളുടേത്. ഇന്ത്യ, പാകിസ്താന്‍,ബംഗ്‌ളാദേശ് രുചികള്‍ വിളമ്പുന്ന റെസ്റ്റോസ്റ്റോറന്റുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ബ്രക്‌സിറ്റിനെത്തുടര്‍ന്നുണ്ടായ വിസ വെട്ടിച്ചുരുക്കലുകളും നിയന്ത്രണങ്ങളും റെസ്റ്റോറന്റ് മേഖലയെ തകര്‍ത്തിരിക്കുകയാണ്. ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. മറ്റ് ചിലതാവട്ടെ ആഴ്ച്ചയില്‍ മൂന്ന് ദിവസമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളു. ഈ സാഹചര്യത്തിലാണ് വിന്താലു വിസ അനുവദിച്ച് വ്യവസായമേഖലയെ രക്ഷിക്കണമെന്ന് വിന്‍സ് കേബിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ പ്രിയപ്പെട്ട രുചിഭേദങ്ങളെ നിലനിര്‍ത്താന്‍ ഒരു വര്‍ഷം നീളുന്ന താല്‍ക്കാലിക വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനകം ബ്രിട്ടനിലെ പകുതിയോളം കറി റെസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ലണ്ടനിലെ ബ്രിട്ടീഷ് കറി അവാര്‍ഡ്‌സ് ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വിലയിരുത്തലില്‍ പുറത്തുവന്ന വിവരം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഷെഫുമാര്‍ക്ക് താല്‍ക്കാലിക വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കറി അവാര്‍ഡ്‌സ് സ്ഥാപകന്‍ എനാം അലിയും സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window