Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
റസ്റ്ററന്റ് ചെയ്‌നുകള്‍ അടച്ചുപൂട്ടുന്നു. മലയാളികളടക്കം ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകും
reporter
രാജ്യത്തെ റസ്റ്ററന്റ്, പബ്ലുകള്‍ പ്രതിസന്ധിയില്‍. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇവ അടച്ചുപൂട്ടുമെന്ന് ഉടമകളുടെ ഭീഷണി. ഇതോടെ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തൊഴില്‍നഷ്ടമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു സംഘം റസ്റ്റന്റ് ചെയ്ന്‍ ഉടമകള്‍ സര്‍ക്കാരിന് കത്തെഴുതി. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനാണ് കത്തയച്ചത്. ബിസിനസ് നിരക്കിലെ പരിഷ്‌കരണം, ബ്രക്‌സിറ്റിലെ ആശങ്കകള്‍, ജോലിക്കാരുടെ വേതനവര്‍ധന ഇതെല്ലാമാണ് ബിസിനസിനെ സാരമായി ബാധിച്ചതെന്ന് ഇവര്‍ അറിയിച്ചു. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഷോപ്പുകള്‍ അടച്ചുപൂട്ടുമെന്നും ഇതോടെ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകുമെന്നും ഇവര്‍ ഭീഷണി മുഴക്കി. പതിനഞ്ചോളം ഉടമകളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ജാമിയാസ് ഇറ്റാലിയന്‍, ബ്രയോണ്‍ എന്നീ റസ്റ്ററന്റ് ചെയ്‌നുകള്‍ അടുത്തിടെ അടച്ചുപൂട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. ഇതിനു പിന്നാലെ പ്രശസ്ത പിസ ചെയ്ന്‍ ഉടമകളായ പ്രെസോയും 94 ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുകയാണ്. ടെക്‌സ്മാക്‌സ് ചെയ്ന്‍ ചിമിചന്‍ഗയും ഔട്ട്‌ലെറ്റുകളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാന്‍ ആലോചിക്കുകയാണ്. യുകെയിലെ 100 റസ്റ്ററന്റുകളില്‍ മൂന്നൊലൊന്നു പോലും ലാഭത്തിലല്ല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള ചെലവുചുരുക്കല്‍ മൂലം കച്ചവടം ഇല്ലാതായി. ഇതിനു പിന്നാലെ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു നല്‍കല്‍, ബ്രക്‌സിറ്റ് ആശങ്ക, ഇറക്കുമതി ചെലവ് എന്നിവയും തിരിച്ചടിയായി.
 
Other News in this category

 
 




 
Close Window