Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
EU വിസയുള്ള ഇന്ത്യക്കാരുടെ വിസ നടപടികള്‍ ദുബായിയില്‍ വിപുലപ്പെടുത്തി
Reporter
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ റസിഡന്റ് വിസയുള്ള ഇന്ത്യക്കാരുടെ വിസ നടപടികള്‍ ദുബായിയില്‍ വിപുലപ്പെടുത്തി. കൂടുതല്‍ എളുപ്പത്തിലും വ്യവസ്ഥാപിതമായും വിസാ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പുതിയ സംവിധാനം ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഇവിടങ്ങളില്‍ നിന്ന് എത്തുന്ന ഇന്ത്യക്കാരുടെ വിസാ നടപടികള്‍ കൈകാര്യം ചെയ്യാന്‍ ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയാണ് അനുവദിക്കുന്നത്. ഇവിടങ്ങളില്‍ ചുരുങ്ങിയത് 6 മാസം കാലാവധിയുള്ള താമസ വിസയുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ ലഭിക്കുക. ആദ്യഘട്ടത്തില്‍ 14 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുക. ഇതിനായി 100 ദിര്‍ഹം പ്രവേശന അനുമതി ഫീസും 20 ദിര്‍ഹം സേവന ഫീസും നല്‍കിയിരിക്കണം. അതേ സമയം തന്നെ ഓണ്‍ അറൈവല്‍ വിസ കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനും അവസരം ലഭിക്കും. 28 ദിവസത്തേക്ക് പുതുക്കുന്ന വിസക്ക് 250 ദിര്‍ഹമാണ് ഫീസ്. ഒപ്പം 20 ദിര്‍ഹം സര്‍വ്വീസ് ചാര്‍ജും. കഴിഞ്ഞ വര്‍ഷം മുതലാണ് ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ അനുവദിച്ചു തുടങ്ങിയത്.
 
Other News in this category

 
 




 
Close Window