Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ഫോറിന്‍ എയ്ഡ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ത്തലാക്കില്ല, ഋഷി സുനാക്കിന് പ്രമോഷന്‍ ലഭിക്കും
Reporter

ലണ്ടന്‍: ഇന്ത്യക്ക് ധനസഹായം നല്‍കുന്നതിന്റെ പേരില്‍ പഴിയേറ്റ് വാങ്ങുന്ന ഫോറിന്‍ ഡിപ്പാര്‍ട്ട്മെന്റ് വെട്ടിനിരത്തണമെന്ന ആവശ്യം തള്ളി ബോറിസ് ജോണ്‍സണ്‍. ഫോറിന്‍ എയ്ഡ് ഡിപ്പാര്‍ട്ട്മെന്റ് നിലനിര്‍ത്തുന്നതിന് പുറമെ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കാനും, ചിലത് കൂട്ടിച്ചേര്‍ക്കാനും, മറ്റുള്ളവ ഇല്ലാതാക്കാനുമുള്ള നീക്കങ്ങളില്‍ നിന്നാണ് പ്രധാനമന്ത്രി പിന്‍വാങ്ങിയത്. ഇതിന് പകരം നിലവിലെ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബോറിസ് ലക്ഷ്യമിടുന്നത്. ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് ആശ്വാസം നല്‍കി ഫോറിന്‍ ഓഫീസുമായി ചേര്‍ക്കാനുള്ള നീക്കങ്ങളും തല്‍ക്കാലത്തേക്ക് അകലുകയാണ്. ഇതിന് പുറമെ ഹോം ഓഫീസില്‍ നിന്നും മാറ്റി പുതിയൊരു ബോര്‍ഡര്‍, ഇമിഗ്രേഷന്‍ മന്ത്രാലയം എന്ന ആശയവും സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരമായി അടുത്ത മാസം വകുപ്പുകള്‍ പുനഃസംഘടിപ്പിക്കാനാണ് ബോറിസ് ഒരുങ്ങുന്നത്. ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ക്യാബിനറ്റ് പുനഃസംഘടനയാണ് നടപ്പാക്കുക.

ആന്‍ഡ്രിയ ലീഡ്സം ഉള്‍പ്പെടെ പ്രമുഖരാണ് കസേര തെറിക്കാന്‍ സാധ്യതയുള്ള മന്ത്രിമാര്‍. ബിസിനസ്സ് സെക്രട്ടറിയായ ബ്രക്സിറ്റുകാരിയെ പൊതുതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും മാറ്റനിര്‍ത്തിയത് ഇത് മുന്‍കൂട്ടി കണ്ടാണെന്നാണ് കരുതുന്നത്. ഇന്ത്യന്‍ വംശജനായ എംപി ഋഷി സുനാകിന് പുറമെ ഒലിവര്‍ ഡൗഡെനും പ്രൊമോഷന്‍ ലഭിച്ചേക്കും. കണ്‍സര്‍വേറ്റീവ് ക്യാബിനറ്റിലെ ഭാവി വമ്പന്‍മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ഇവര്‍. സാജിദ് ജാവിദ് ചാന്‍സലര്‍ പദവിയില്‍ തുടരാനാണ് സാധ്യത. വൈറ്റ്ഹാള്‍ പ്രവര്‍ത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ വഴികള്‍ പ്രയോജനപ്പെടുത്താന്‍ ബോറിസ് മുന്‍കൈയെടുക്കും. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന വലിയൊരു വിഭാഗം വരുന്ന യുവാക്കളെ കൈയിലെടുക്കാന്‍ ആവശ്യമായ നീക്കങ്ങളാണ് ടോറി സ്ട്രാറ്റജിസ്റ്റുകള്‍ ഉറപ്പാക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും ഭരണം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണ് ഇവര്‍ നീങ്ങുന്നത്.

 
Other News in this category

 
 




 
Close Window