Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
സ്വന്തം ജീവനക്കാരെ സംരക്ഷിക്കാന്‍ എന്‍എച്ച്എസിന് താത്പര്യമില്ല, ആശുപത്രികള്‍ക്കെതിരേ പരാതി
Reporter

ലണ്ടന്‍: അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ ഒരു ഡസനോളം എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വീഴ്ച വരുത്തുന്നതായി റിപ്പോര്‍ട്ട്. 25 എന്‍എച്ച് ട്രസ്റ്റുകള്‍ ഇത്തരത്തില്‍ രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യുട്ടീവ് (എച്ച്എസ്ഇ) വ്യക്തമാക്കി. 2018 ഏപ്രില്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ച് 38 അന്വേഷണങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായാണ് ഇത്തരം ഇന്‍സ്പെഷനുകളുടെ എണ്ണം കൂടുന്നതിലൂടെ മനസിലാക്കേണ്ടതെന്ന് ഹെല്‍ത്ത് സര്‍വീസ് ജേണല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രോഗികള്‍ ആക്രമിച്ചതുകാരണം മൂന്ന് എന്‍എച്ച്എസ് ജീവനക്കാരാണ് മരണപ്പെട്ടത്.

എന്‍എച്ച്എസിലെ ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് 2016ലാണ് സര്‍ക്കാര്‍ നിര്‍ത്തിയത്. എന്നാല്‍ 2016-17 കാലയളവില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെ 56,435 ശാരീരിക അതിക്രമങ്ങള്‍ നടന്നതായി യൂണിസണ്‍ തയാറാക്കിയ ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആകെ 25 ട്രസ്റ്റുകളാണ് ജീവനക്കാര്‍ക്ക് രോഗികളില്‍ നിന്നും പൗതു സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട നിയമത്തില്‍ വീഴ്ച വരുത്തിയിട്ടുള്ളത്. ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഏഴ് ട്രസ്റ്റുകള്‍ക്ക് എച്ച്എസ്ഇ നോട്ടീസ് അയച്ചിട്ടുണ്ട്. മറ്റ് എട്ട് ട്രസ്റ്റുകളോടും വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമത്തില്‍ വീഴ്ച വരുത്തിയ ട്രസ്റ്റുകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ലീഡ്സ് കമ്യൂണിറ്റി ഹെല്‍ത്ത്കെയര്‍ ട്രസ്റ്റ് ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഹെല്‍ത്ത് സര്‍വീസ് ജേണല്‍ വ്യക്തമാക്കുന്നു. വിഷയം അഭിസംബോധന ചെയ്തുകൊണ്ട് 2020 മാര്‍ച്ചോടെ ഒരു ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ എച്ച്എസിഇ അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ലീഡ്സ് വക്താവ് പറഞ്ഞു. എച്ച്എസ്ഇയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ട്രസ്റ്റ് ഉറപ്പുവരുത്തുമെന്നും വക്താവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window