Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
195 പുരുഷന്മാരെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുകെയിലെ ഏറ്റവും ഭീകര ബലാല്‍സംഗ വീരന് ജീവപര്യന്തം
Reporter

ലണ്ടന്‍: 195 ലൈംഗിക കുറ്റകൃത്യങ്ങള്‍, ഇതില്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയത് പുരുഷന്‍മാരെ, ബ്രിട്ടണിലെ ഏറ്റവും വൃത്തികെട്ട കുറ്റവാളിക്ക് ശിക്ഷ വിധിച്ച് അധികൃതര്‍. ഇയാളെ പുറത്തേക്ക് വിടുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് കോടതി പോലും പറഞ്ഞത്. മാഞ്ചസ്റ്ററിലെ തന്റെ ഫ്ലാറ്റിനു സമീപത്തുള്ള നിശാക്ലബ്ബുകളില്‍ നിന്നും അബോധാവസ്ഥയില്‍ പുറത്തേക്ക് പോകുന്നവരായിരുന്നു റെയ്നാള്‍ഡ് സിനഗ എന്ന മുപ്പത്തിയാറുകാരന്റെ ഇര. 190 പേരെയാണ് ഇയാള്‍ ചൂഷണം ചെയ്തത്. ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട റേപ്പിസ്റ്റ് എന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഇയാളെ വിശേഷിപ്പിച്ചത്. ചുരുങ്ങിയത് 30 വര്‍ഷമെങ്കിലും ഇയാള്‍ ജയിലില്‍ കിടക്കേണ്ടി വരും.

യൂണിവേഴ്സിറ്റി ഓഫ് ലീഡ്സില്‍ പിഎച്ച്ഡി ചെയ്യുന്ന സിനഗ തന്റെ കുറ്റകൃത്യങ്ങള്‍ക്ക് തുടക്കം കുറിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2017ല്‍ ചൂഷണം ചെയ്യുന്നതിനിടെ ബോധം വന്ന ഒരു ഇര പോലീസില്‍ അറിയിച്ചതോടെയാണ് ഇയാളുടെ ക്രൂരതകള്‍ മറ നീക്കി പുറത്തു വന്നത്. തുടര്‍ന്നങ്ങോട്ട് വഴിതെളിച്ചത് ബ്രിട്ടണിലെ ഏറ്റവും വലിയ ബലാത്സംഘ പരമ്പരയിലേക്കുള്ള അന്വേഷണത്തിനായിരുന്നു. സൗത്ത് ഏഷ്യന്‍ ബിസിനസ് കുടുംബത്തിലെ അംഗമാണ് ഇയാള്‍. ഇന്തോനേഷ്യയില്‍ നിന്നാണ് പഠനത്തിനായി ബ്രിട്ടണിലേക്ക് എത്തുന്നത്. ഇന്തോനേഷ്യയില്‍ സ്വവര്‍ഗാനുരാഗത്തിന് ചില പരിമിതികളും നിയമ പ്രശ്നങ്ങമുള്ളതിനാല്‍ ഇയാള്‍ ബ്രിട്ടണില്‍ തുടര്‍ന്നു. ഇയാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന വിവരം കുടുംബാംഗങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മടങ്ങി വരാനും കുടുംബമായി ജന്മദേശമായി ജക്കാര്‍ത്തയില്‍ ജീവിക്കാനും വീട്ടുകാര്‍ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വീട്ടുകാരുമായി നല്ല ബന്ധമല്ലായിരുന്നു ഉണ്ടായിരുന്നത്.

 
Other News in this category

 
 




 
Close Window