Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ജനുവരിയുടെ വിരഹമായി ഇന്ത്യന്‍ ഡോക്ടര്‍; തണുപ്പാണ്, വിന്‍ഡ്സ്‌ക്രീന്‍ ഫ്രോസ്റ്റ് കാഴ്ച മറയ്ക്കരുത്
Reporter

ലണ്ടന്‍: മഞ്ഞുകാലമാണ്. യുകെയിലെ നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരും കാല്‍നടക്കാരും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം. സൗത്ത് ഈസ്റ്റ് ലണ്ടന്‍ തുള്‍സെ ഹില്ലില്‍ സീബ്രാ ക്രോസിംഗ് മുറിച്ച് കടക്കുന്നതിന് ഇടെ വീടിന് സമീപത്ത് വെച്ചാണ് 30-കാരി ഡോ ജസ്ജോത് സിംഘോട്ടയെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. അതുകൊണ്ടു ഈ ശൈത്യകാലത്ത് റോഡില്‍ ഇറങ്ങുന്ന ഡ്രൈവര്‍മാര്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന ഉപദേശം നല്‍കുകയാണ് ഡോ ജസ്ജോത് സിംഘോട്ടയുടെ സഹോദരിയായ നേഹ. കാര്‍ വിന്‍ഡ്സ്‌ക്രീനുകള്‍ മഞ്ഞുമാറ്റിയശേഷം ഓടിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കടുത്ത ആന്തരിക രക്തസ്രാവവും, തലയ്ക്ക് ഗുരുതര പരുക്കും ഏറ്റാണ് ജസ്ജോത് മരണപ്പെട്ടത്. 2017 ജനുവരിയില്‍ നടന്ന സംഭവങ്ങളിലേക്ക് നയിച്ച അപകടത്തിന് മുന്‍പ് ഡ്രൈവര്‍ അലക്സാണ്ടര്‍ ഫിറ്റ്സ്ജെറാള്‍ഡിന്റെ കാഴ്ച ഗ്ലാസിലെ മഞ്ഞു മൂലം തടസ്സപ്പെട്ടിരുന്നു. കുറ്റത്തിന് പത്ത് മാസത്തെ ജയില്‍ശിക്ഷയാണ് ഇയാള്‍ അനുഭവിച്ചത്. ജീവിതം മറ്റുള്ളവരെ സഹായിക്കാനായി തീരുമാനിച്ച അനസ്തെറ്റിസ്റ്റായിരുന്ന ജസ്ജോത് ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ജസ്ജോതിന്റെ മരണത്തെത്തുടര്‍ന്ന് നേഹ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി മെട്രോപൊളിറ്റന്‍ പോലീസ് റോഡില്‍ ഇറങ്ങുന്നതിന് മുന്‍പ് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആളുകളെ ഓര്‍മ്മിപ്പിക്കുന്ന #ReadyForTheRoad പദ്ധതി ആരംഭിക്കവെയാണ് നേഹ സഹോദരിയെ സ്മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ വിഫലമാക്കി അവരുടെ ജീവന്‍ പൊലിഞ്ഞു. തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ഡോക്ടറുടെ ലിവറും, പാന്‍ക്രിയാസും മറ്റ് രോഗികളുടെ ജീവന്‍ രക്ഷിക്കാനായി പ്രയോജനപ്പെടുത്തി. മാര്‍ച്ചില്‍ റോയല്‍ കോളേജ് ഓഫ് അനസ്തെറ്റിക്സില്‍ നിന്നും ഗ്രാജുവേറ്റ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങിയ ജസ്ജോത് ലണ്ടന്‍ ആംബലന്‍സ് സര്‍വ്വീസില്‍ ജോലി ചെയ്യാനായി ഒരു കോഴ്സും പൂര്‍ത്തിയാക്കി ഇരിക്കവെയാണ് മരണം സീബ്രാ ക്രോസില്‍ കാത്തുനിന്നത്. ശൈത്യകാലത്ത് വാഹനം ഓടിക്കാന്‍ ഇറങ്ങുന്നതിന് മുന്‍ ഏതാനും മിനിറ്റ് കൊണ്ട് വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കിയാല്‍ ഒരുപക്ഷെ ഒരു ജീവന്‍ നിങ്ങള്‍ രക്ഷിച്ചേക്കാം എന്നാണ് ജസ്ജോതിന്റെ അനുഭവം കാണിക്കുന്നത്.

 
Other News in this category

 
 




 
Close Window