Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ജീവിക്കുമ്പോള്‍ മാത്രമല്ല, മരിച്ചാലും വലിയ ചെലവ് തന്നെ
\

ലണ്ടന്‍: യുകെയില്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരിച്ചാലും വന്‍ ചെലവ് തന്നെ. രാജ്യത്ത് ശവസംസ്‌കാര ചെലവുകള്‍ക്ക് വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുവര്‍ഷത്തിനിടെ മാത്രം യുകെയിലെ പ്രമുഖ നഗരങ്ങളിലും മറ്റും മൃതസംസ്‌കാര ചിലവുകള്‍ 9% ത്തോളം കുതിച്ചുയര്‍ന്നു. ഇതോടെ മാന്യമായി മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ടിവരുന്ന രാജ്യത്തെ ശരാശരി ചിലവ് 4,417 പൗണ്ടായും ഉയര്‍ന്നു. മുന്‍വര്‍ഷത്തേതിനേക്കാള്‍ 3.4% വര്‍ദ്ധനവാണ് ശരാശരി പ്രൊഫഷണല്‍ ഫുനറല്‍ ചിലവില്‍ വന്നിട്ടുള്ളത്. ചില ഏരിയകളില്‍ ഇത് 9% വരെയായും കുതിച്ചുയര്‍ന്നു. വെയില്‍സില്‍ 9.4%വും മിഡ്‌ലാന്‍ഡ്‌സില്‍ 9.6% സൗത്ത് ഈസ്റ്റിലും ഈസ്റ്റ് ഇംഗ്ലണ്ടിലും 9.2% വീതം സംസ്‌കാരച്ചിലവുകളില്‍ വര്‍ദ്ധനവ് വന്നിട്ടുള്ളതായി സണ്‍ലൈഫ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മികച്ച രീതിയില്‍ സംസ്‌കാരം ഒരുക്കണമെങ്കിലും വിലകൂടിയ പൂക്കള്‍ പെട്ടിയിലും പുറത്തുമായി വയ്ക്കണമെങ്കിലും ചിലവ് 9,493 പൗണ്ടായി ഉയരുകയും ചെയ്യും. ചുരുക്കത്തില്‍ 10,000 പൗണ്ടെങ്കിലും കൈയിലുണ്ടെങ്കില്‍ മാത്രമേ, ധൈര്യമായി സംസ്‌കാര ചടങ്ങുകള്‍ നടത്തുവാന്‍ കഴിയൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ശവസംസ്‌കാര ഡയറക്ടര്‍മാരുടെ ഫീസ് (2,687 പൗണ്ട്), ഡോക്ടര്‍മാരുടെ ഫീസ് (4164 പൗണ്ട്), പുരോഹിതന്മാര്‍, അഫീസിയേറ്റ് ഫീസ് (169 പൗണ്ട്), ശ്മശാന ഫീസ് എന്നിവ അടിസ്ഥാന ശവസംസ്‌കാരച്ചെലവില്‍ ഉള്‍പ്പെടുന്നു, സണ്‍ലൈഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 മുതല്‍ ഈ ചെലവുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഷുറര്‍, കഴിഞ്ഞ ഒരുദശകത്തില്‍ ഒരുബേസിക് സംസ്‌കര ചിലവ് ശരാശരി ചെലവ് 65% ഉയര്‍ന്നതായി പറയുന്നു. ഈ ചെലവുകള്‍ രാജ്യമെമ്പാടും വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ലണ്ടനിലെ ഏറ്റവും ചെലവേറിയ മൃതസംസ്‌കാരത്തിന് 5,963 പൗണ്ടായിരുന്നു. 2018 ല്‍, എതിരാളികള്‍ വാഗ്ദാനം ചെയ്യുന്ന ചടങ്ങുകളുടെ ചിലവ് മറികടക്കാന്‍ കോ-ഓപ്പ് നിരക്കുകുറഞ്ഞ ഫുനറല്‍ വാഗ്ദാനം ചെയ്തതിനുശേഷം മൃതസംസ്‌കാര മാര്‍ക്കറ്റില്‍ ഒരുവിലയുദ്ധം ഉണ്ടായി. അതുപോലെ ഇംഗ്‌ലണ്ടിലെയും വെയില്‍സിലെയും ആളുകള്‍ക്ക് ലഭ്യമായ ഒരു സര്‍ക്കാര്‍വക സുരക്ഷാ സഹായമായ, ഫ്യൂണറല്‍ എക്‌സ്‌പെന്‍സസ് പേയ്‌മെന്റ് ഉണ്ട്. ഫ്യൂണറല്‍ സപ്പോര്‍ട്ട് പേയ്‌മെന്റ് എന്നറിയപ്പെടുന്ന സമാനമായ ഒരു പദ്ധതി സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാരും നടപ്പിലാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window