Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാരെ കടന്നുപിടിച്ചു രസിച്ചു നടന്ന ഇന്ത്യന്‍ ഡോക്റ്ററെ വെറുതേ വിട്ടു, ആശങ്കയില്‍ നഴ്‌സുമാര്‍
REPORTER

ലണ്ടന്‍: ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ ഡോക്റ്ററെ കോടതി വെറുതേ വിട്ടു. ഇതോടെ നഴ്‌സുമാരടക്കമുള്ളവര്‍ ആശങ്കയിലായി. ജീവനക്കാരോട് യാതൊരു ബഹുമാനവുമില്ലാതെ, അവര്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ലിവര്‍പൂളില്‍ നിന്നുള്ള ഡോ. വിജയ് മഹേന്ദ്രന്റെ പെരുമാറ്റങ്ങളെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. മേഴ്‌സിസൈഡ് വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ രണ്ട് ഇരകള്‍ക്ക് നേരെ നടന്ന ഏഴ് ലൈംഗിക അതിക്രമങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ആരോപണങ്ങള്‍ നിഷേധിക്കുന്ന രണ്ട് മക്കളുടെ പിതാവായ ഡോക്ടര്‍ ഇതിന് ശേഷം സേഫ്ഗാര്‍ഡിംഗ് കോഴ്‌സുകള്‍ സ്വീകരിച്ചു. ഇതോടെയാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വിധിച്ച 12 മാസത്തെ ജയില്‍ശിക്ഷ 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കിയത്. ധാര്‍ഷ്ട്യത്തോടെ പെരുമാറിയിരുന്ന ഡോക്ടര്‍ മഹേന്ദ്രന്‍ സീനിയര്‍ ഡോക്ടറെന്ന തന്റെ പദവി ദുരുപയോഗം ചെയ്താണ് മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ തുനിഞ്ഞതെന്ന് ജഡ്ജ് ഡെന്നിസ് വാട്‌സണ്‍ ക്യുസി ചൂണ്ടിക്കാണിച്ചു.

ക്ലിനിക്കല്‍ യോഗ്യതകള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്ത് തെറ്റായ ലൈംഗിക പെരുമാറ്റങ്ങളാണ് നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. നിങ്ങളുടെ അധികാരം പൂര്‍ണ്ണമായും ചൂഷണം ചെയ്തു, ജഡ്ജ് വ്യക്തമാക്കി. ബഹുമാനം ഉള്ളവരോട് വളരെ നന്നായി പെരുമാറുകയും, ഇല്ലാത്തവരോട് തെറ്റായി പെരുമാറാന്‍ മടി കാണിക്കാത്ത രീതിയുമാണ് ഡോക്ടര്‍ പുലര്‍ത്തിയത്. രണ്ട് സഹജീവനക്കാരുടെ ശരീരഭാഗങ്ങളില്‍ മഹേന്ദ്രന്‍ തുടര്‍ച്ചയായി കയറിപ്പിടിച്ചതായി ജൂറിയില്‍ വിശദമാക്കി. ഒരു രോഗിയെ പരിശോധിക്കുന്നതിന് ഇടെയാണ് നഴ്‌സിനെ ഇയാള്‍ കടന്നുപിടിച്ചത്. ആ ഘട്ടത്തില്‍ രോഗിയുടെ കുടുംബം പോലും ഞെട്ടിപ്പോയി. മറ്റൊരു ജീവനക്കാരനാണ് ഡോക്ടറെ ബലംപ്രയോഗിച്ച് ഇവിടെ നിന്നും വലിച്ചുമാറ്റി നഴ്‌സിനെ രക്ഷപ്പെടുത്തിയത്. മുന്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങിയ മഹേന്ദ്രന്‍ 2017ല്‍ ഒരു ചെറിയ കുട്ടിയുടെ മുഖത്തടിച്ചതിന് 2000 പൗണ്ട് പിഴയും നല്‍കി. 50 മണിക്കൂര്‍ അണ്‍പെയ്ഡ് വര്‍ക്കും, 60 ദിവസം റിഹാബിലിറ്റേഷന്‍ ആക്ടിവിറ്റിയും കോടതി വിധിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തേക്ക് സെക്‌സ് ഒഫെന്‍ഡേഴ്‌സ് രജിസ്റ്ററിലും ഡോക്ടര്‍ക്ക് ഇടം നല്‍കും.

 
Other News in this category

 
 




 
Close Window