| ഗ്രേറ്റ് യാര്‍മൗത്ത് ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റി യുടെ നേതൃത്വത്തില്‍ അകില്‍ ഹിന്ദു ടെംപിളില്‍ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രി യുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജ ഭക്തി ആദരവുകളോടെ നടത്തി. നോര്‍വിച്ച് , ആറ്റില്‍ബറോ എന്നീ സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പടെ നൂറില്‍ പരം പേര്‍ പൂജയില്‍ പങ്കെടുത്തു .ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭജന ഭക്തര്‍ക്ക് പ്രതേക അനുഭവമായിരുന്നു .പടി പൂജ ,വിളക്ക് പൂജ ,അര്‍ച്ചന എന്നീ ചടങ്ങുകള്‍ ഭക്തിപൂര്‍വ്വം നടത്തി .പൂജക്ക് ശേഷം പ്രസാദം ,അപ്പം,അരവണ വിതരണവും ഉണ്ടായിരുന്നു .ശബരിമലയിലെ പോലുള്ള ഭക്തി സാന്ദ്രമായ ഒരു അനുഭവം ഭക്തരില്‍ ഉളവാക്കി .  |