|
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ കോവിഡ് ലോക്കഡോണ്‍ കാലത്ത് ഓണ്‍ലൈനായി ആരംഭിച്ച ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു മൂന്നാം വാരത്തിലേക്കു കടന്നു. പ്രശസ്തചലച്ചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉത്ഘാടനം നിര്‍വ്വഹിച്ച ഈ ഓണ്‍ലൈന്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ഓരോ ആഴ്ച്ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ നര്‍ത്തകര്‍ വീ ഷാല്‍ഓവര്‍ കം ഫേസ്ബുക് പേജിലൂടെ ലൈവായി നൃത്തം അവതരിപ്പിച്ചു വരുന്നു.
കഴിഞ്ഞ ആഴ്ച്ച ബാംഗളൂരില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകി ഗായത്രി ചന്ദ്രശേഖരും സംഘവുമാണ് ആണ്‌പെര്‍ഫോം ചെയ്തത്.
വിവിധ വിഭാഗങ്ങളിലായാണ് ഈ രാജ്യാന്തര നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗമായ പ്രൊഫഷണല്‍ സെഗ്മന്റില്‍ ലോകത്തിലെ അറിയപ്പെടുന്ന പരിചയ സമ്പന്നരായ നര്‍ത്തകരുടെപെര്‍ഫോമന്‍സും പ്രേക്ഷകരുമായുള്ള സംവാദവുമാണ്
രണ്ടാമത്തെ സെഗ്മെന്റായ ബ്‌ളൂമിംഗ് ടാലെന്റ്‌സില്‍ വളര്‍ന്നു വരുന്ന നര്‍ത്തകരുടെ പെര്‍ഫോമന്‍സാണ്, ടോപ്ടാലെന്റ്‌സ് സെഗ്മെന്റില്‍ കഴിവുറ്റ നര്‍ത്തകരുടെ നൃത്ത പ്രകടനമാണ് , ഇന്റര്‍നാഷണല്‍ സെഗ്മെന്റില്‍ലോകത്തിലെ വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുന്നു. വൈറല്‍വിഭാഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ നൃത്ത വിഡിയോകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍അവതരിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ച ബ്‌ളൂമിംഗ് ടാലെന്റ്‌സ് വിഭാഗത്തില്‍ യുകെയിലെ വില്‍ഷെയര്‍ മലയാളീ അസോസിയേഷനില്‍നിന്നുള്ള നര്‍ത്തകര്‍ അവതരിപ്പിച്ച ഒരു ബോളിവുഡ് ഗ്രൂപ്പ് പെര്‍ഫോമന്‍സ് ആയിരുന്നു, ഇന്റര്‍നാഷണല്‍വിഭാഗത്തില്‍ റഷ്യന്‍ ഫോക് ഡാന്‍സും.
കഴിഞ്ഞ ആഴ്ചത്തെ നൃത്തോത്സവം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://fb.watch/215XiBq1Ui/
നവംബര്‍ 29 ഞായറാഴ്ച്ച പ്രൊഫഷണല്‍ വിഭാഗത്തില്‍ പ്രശസ്ത ഒഡിസ്സി നര്‍ത്തകിയും മലയാളിയുമായ സന്ധ്യമനോജ് ആണ് ലൈവില്‍ എത്തുന്നത്, വിവിധ രാജ്യാന്തര നൃത്തോത്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള സന്ധ്യ മനോജ്മലേഷ്യയിലെ കോലാലംപൂരില്‍ നൃത്ത അക്കാദമി നടത്തുന്നു. ഒട്ടേറെ അന്താരാഷ്ട്ര വേദികളില്‍ നൃത്തംഅവതരിപ്പിച്ചിട്ടുണ്ട്.
എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നു മണി(ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ലണ്ടന്റെ വീ ഷാല്‍ ഓവര്‍ കം ഫേസ്ബുക് പേജില്‍ ലൈവ് ലഭ്യമാകും.
കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ റെയ്‌മോള്‍ നിധിരി, ദീപാ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യാ നായര്‍ തുടങ്ങിയവരടങ്ങിയകലാഭവന്‍ ലണ്ടന്‍ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
ഈ രാജ്യാന്തര നൃത്തോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നര്‍ത്തകര്‍ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക.
email : kalabhavanlondon@gmail.com
www.kalabhavanlondon.com |