Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
എന്‍എംസി നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ഇംഗ്ലിഷ് ഭാഷ ആവശ്യകതയില്‍ മാറ്റം
reporter

ലണ്ടന്‍: നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) നേഴ്സുമാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പിന്‍ നമ്പര്‍ ലഭിക്കുന്നതിനുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ അംഗീകരിച്ചു. എന്‍ എം സി കൗണ്‍സില്‍ യോഗത്തില്‍, റെഗുലേറ്ററിന് അതിന്റെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പച്ചക്കൊടി ലഭിച്ചു, 2023-ല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാകുമെന്നാണ് ലഭിക്കുന്ന വിവരം.എന്‍എംസിയുടെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ കൗണ്‍സിലിന്റെ തീരുമാനത്തെ മലയാളികളടക്കമുള്ള നേഴ്‌സിംഗ് സമൂഹം സ്വാഗതം ചെയ്തു. യുകെയില്‍ നഴ്സുമാരായി ജോലി ചെയ്യാനുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍ അന്താരാഷ്ട്ര നഴ്സുമാരെ പ്രാപ്തരാക്കുമെന്ന് നേഴ്സുമാര്‍ പറഞ്ഞു.ആദ്യ മാറ്റം എന്‍എംസിയുടെ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളുമായി ബന്ധപ്പെട്ടതാണ്. വ്യക്തികള്‍ക്ക് രണ്ട് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് സ്‌കോറുകള്‍ സംയോജിപ്പിക്കേണ്ടിവരുമ്പോള്‍ അത് സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യാന്‍ എന്‍എംസി അംഗീകാരം നല്‍കിയെന്നതാണ് പ്രധാനകാര്യം. കൂടാതെ, അപേക്ഷകര്‍ക്ക് അവരുടെ ടെസ്റ്റ് സ്‌കോറുകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന കാലയളവ് ആറ് മാസത്തില്‍ 12 മാസം വരെ നീട്ടാനും നിര്‍ദ്ദേശിക്കുന്നുണ്ട്.ഇംഗ്ലീഷ് പ്രധാന ഭാഷയല്ലാത്ത രാജ്യത്ത് നിന്നെത്തുന്ന നേഴ്സുമാര്‍ക്ക് ആവശ്യമായ സ്‌കോര്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ പിന്തുണാ തെളിവായി തൊഴിലുടമകളില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ സ്വീകരിക്കുന്നുവെന്നതാണ് രണ്ടാമത്തെ മാറ്റം.

34,000 പ്രതികരണങ്ങള്‍ ലഭിച്ച എട്ടാഴ്ചത്തെ കണ്‍സള്‍ട്ടേഷനെ തുടര്‍ന്നാണ് ഈ പ്രമേയം എന്‍എംസിക്ക് മുന്നില്‍ വച്ചത്. കഴിഞ്ഞ ദശകത്തിലെ ഏതൊരു എന്‍എംസി കണ്‍സള്‍ട്ടേഷന്റെയും റെക്കോര്‍ഡാണിതെന്ന്കൗണ്‍സിലില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച എന്‍എംസിയിലെ സ്ട്രാറ്റജി ആന്‍ഡ് ഇന്‍സൈറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു മക്ലെലാന്‍ഡ് പറഞ്ഞു. യുകെയില്‍ നിന്നും വിവിധ പ്രേക്ഷകരില്‍ നിന്നും കണ്‍സള്‍ട്ടേഷന് നല്ല ഇടപെടലുകള്‍ ലഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നേടിയവരും അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുന്നവരും തൊഴിലുടമകളും മാറ്റങ്ങളെ പിന്തുണക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.യുകെയിലെത്തിയതിനു ശേഷം ഇംഗ്ലീഷില്‍ പഠിച്ച് എക്‌സാം പാസായി പോസ്റ്റ് ഗ്രഡ്ജുവേറ്റ് യോഗ്യത നേടിയത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ തെളിവായി സ്വീകരിക്കണമെന്ന പ്രൊപ്പോസല്‍ ഗവേണിംഗ് കൗണ്‍സില്‍ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ പ്രൊപ്പോസലിന് സമാനമായ പിന്തുണ കണ്‍സള്‍ട്ടേഷനില്‍ ലഭിച്ചെങ്കിലും മുന്നോട്ട് ഇക്കാര്യം പരിഗണിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടായതിനാല്‍ ഒഴിവാക്കുകയാണെന്ന് എന്‍ എം സി സൂചിപ്പിച്ചു.ഇന്ത്യയില്‍ നിന്നും നഴ്‌സിംഗ് ക്വാളിഫൈഡ് ആയി യുകെയില്‍ എത്തിയെങ്കിലും പിന്‍ നമ്പര്‍ ലഭിക്കാതെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായി വര്‍ഷങ്ങളായി ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ക്ക് എന്‍ എം സി രജിസ്‌ട്രേഷന്‍ ലഭ്യമാകാന്‍ വഴി തുറക്കുന്ന നടപടിയിലേയ്ക്ക് നയിക്കുന്നതാണ് കണ്‍സള്‍ട്ടേഷന്‍ പ്രൊപ്പോസലുകള്‍ക്ക് എന്‍ എം സി ഗവേണിംഗ് കൗണ്‍സില്‍ നല്‍കുന്ന അഗീകാരം.

 
Other News in this category

 
 




 
Close Window