Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
അടുത്ത മാസം മുതല്‍ ആഴ്ചയില്‍ എനര്‍ജി ബില്‍ 100 പൗണ്ടിലെത്തും
reporter

ലണ്ടന്‍: തൊട്ടതെല്ലാം പൊന്നാക്കുകയെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ തൊട്ടതെല്ലാം അബദ്ധമായി മാറുന്ന കാഴ്ചയാണ് ബ്രിട്ടനില്‍ ലിസ് ട്രസിനെ പ്രധാനമന്ത്രിയാക്കിയതോടെ രാജ്യത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. ആഗോള ഗ്യാസ് വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ ആശ്വാസമേകുമെന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച എനര്‍ജി ബില്‍ ഗ്യാരണ്ടി സ്‌കീമും തിരിച്ചടിയായി മാറുകയാണ്.എനര്‍ജി ബില്ലുകള്‍ക്കായി അടുത്ത മാസം മുതല്‍ ഓരോ ആഴ്ചയിലും 100 പൗണ്ട് വേണ്ടിവരുമെന്നാണ് കുടുംബങ്ങളെ കാത്തിരിക്കുന്ന ഭീഷണി. ഹീറ്റിംഗ് ഓണാക്കുന്നവരുടെ എണ്ണമേറുമ്പോള്‍ വിപണിയില്‍ നിരക്കുകള്‍ 27 ശതമാനമാണ് വര്‍ദ്ധിക്കുന്നത്.

1971 പൗണ്ടായിരുന്നു പ്രൈസ് ക്യാപ്പാണ് ഗ്യാരണ്ടി സ്‌കീമിന്റെ പേരില്‍ 2500 പൗണ്ടായി നിജപ്പെടുത്തിയത്. ഇതോടെ ആഴ്ചയിലെ ശരാശരി ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോഗത്തിന് 75 പൗണ്ടില്‍ നിന്നും 100 പൗണ്ടിലേക്ക് ചെലവ് വര്‍ദ്ധിക്കും. അടുത്ത മാസം മുതല്‍ ബോയ്ലറുകള്‍ കൂടുതലായി ഉപയോഗിക്കുമ്പോള്‍ ഈ ചെലവ് ഉയരും.ബ്രിട്ടീഷ് ഗ്യാസിന്റെ അനുമാനം അനുസരിച്ച് രണ്ടോ, മൂന്നോ ആളുകള്‍ താമസിക്കുന്ന മൂന്ന് ബെഡ്റൂം ഭവനങ്ങളിലെ ശരാശരി ഉപയോഗമാണ് മേല്‍പ്പറഞ്ഞത്. നാല് പേരടങ്ങുന്ന കുടുംബത്തിന് 120 പൗണ്ടാണ് ആഴ്ചയില്‍ വേണ്ടിവരികയെന്നാണ് കണക്കുകൂട്ടല്‍.മുന്‍ ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ച എനര്‍ജി ബില്‍ സപ്പോര്‍ട്ട് സ്‌കീം മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ ബാക്കിയുള്ളത്. 400 പൗണ്ടിന്റെ സപ്പോര്‍ട്ട് സ്‌കീം വഴി അടുത്ത മാര്‍ച്ച് വരെയെങ്കിലും പ്രതിമാസ ബില്ലില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് സ്‌കീം.

 
Other News in this category

 
 




 
Close Window