Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
എനര്‍ജി ഉപയോഗം കുറയ്ക്കാനുള്ള പോംവഴികള്‍ പലത്
reporter

ലണ്ടന്‍: പുതിയ എനര്‍ജി പ്രൈസ് ഗ്യാരണ്ടി ഇന്നലെ നിലവില്‍ വന്നു. യുകെയിലെ ശരാശരി എനര്‍ജി ബില്ലുകള്‍ കുറയ്ക്കുന്നതിന് പകരം 2500 പൗണ്ടിലേക്ക് വര്‍ദ്ധിക്കാനുള്ള അവസരമാണ് ഗവണ്‍മെന്റ് ഒരുക്കിയത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് ബില്ലുകള്‍ ഇതില്‍ മരവിപ്പിച്ച് നിര്‍ത്തുമെന്നാണ് വാഗ്ദാനം. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളില്‍ നിന്നും ഇരട്ടിയാണ് ഈ പരിമിതപ്പെടുത്തിയ ബില്‍ പരിധിയെന്നതാണ് വസ്തുത. എത്രത്തോളം എനര്‍ജി ഉപയോഗിക്കുന്നുവെന്നത് അനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അടയ്ക്കേണ്ട തുക. എന്നാല്‍ വിന്റര്‍ നിലയുറപ്പിക്കുന്നതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എനര്‍ജി ഉപയോഗം ചുരുക്കുകയോ, ഫ്യുവല്‍ ദാരിദ്ര്യത്തിലേക്ക് വീഴുകയോ മാത്രമാകും മാര്‍ഗ്ഗം. തെര്‍മോസ്റ്റാറ്റ് ഒരു ഡിഗ്രി മാത്രം താഴ്ത്തുന്നത് ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വര്‍ഷത്തില്‍ 321 പൗണ്ട് വരെ വ്യത്യാസം ഉണ്ടാക്കുമെന്നാണ് എനര്‍ജി സപ്ലൈയര്‍ യൂട്ടിലിറ്റാ പറയുന്നത്.

ശരാശരി യുകെ ഭവനങ്ങളിലെ വൈദ്യുതി ഉപയോഗത്തിന്റെ 11 ശതമാനം ലൈറ്റുകളാണ്. ഇത് ഉപയോഗിക്കാത്ത സമയത്തും, മുറിവിട്ട് പോകുമ്പോഴും ഓഫാക്കുന്നത് വര്‍ഷത്തില്‍ 25 പൗണ്ട് വരെയെങ്കിലും കുറയ്ക്കാന്‍ സഹായിക്കും. ലൈറ്റുകള്‍ എല്‍ഇഡിയിലേക്ക് മാറ്റുന്നത് 90 ശതമാനം വരെ എനര്‍ജി ഉപയോഗം കുറയ്ക്കും. എല്‍ഇഡി ബള്‍ബുകള്‍ക്ക് ചെലവ് അല്‍പ്പം കൂടുമെങ്കിലും പത്ത് വര്‍ഷം വരെ ആയുസ്സുണ്ടെന്നത് ലാഭമാണ്. സ്മാര്‍ട്ട് ഹീറ്റിംഗ് കണ്‍ട്രോളുകളായ ഹൈവ്, നെസ്റ്റ്, ഹണിവെല്‍ എന്നിവ ഉപയോഗിക്കുന്നതും ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കും. സ്റ്റാന്‍ഡ്ബൈ മോഡില്‍ ഉപകരണങ്ങള്‍ നിര്‍ത്തരുതെന്നാണ് വിദഗ്ധരുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍. ഇതുവഴി മാത്രം 65 പൗണ്ട് വരെ വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയും. പുതിയ എനര്‍ജി പ്രൈസ് ക്യാപ്പില്‍ വാഷിംഗ് മെഷീന്റെ ഉപയോഗം മൂലം എനര്‍ജി ചെലവ് 63 പൗണ്ടില്‍ നിന്നും 117 പൗണ്ടിലേറെയായി ഉയരും. ചെറിയ ഉപയോഗങ്ങള്‍ക്കായി മെഷീന്‍ ഉപയോഗിക്കാതിരിക്കുന്നത് ഇക്കാര്യത്തില്‍ സഹായകമാകും.

 
Other News in this category

 
 




 
Close Window