Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ നേഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു
reporter

ലണ്ടന്‍: എന്‍ എച്ച് എസ് വിദഗ്ദ്ധരായിട്ടുള്ള നേഴ്‌സുമാരുടെ അഭാവത്തില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം മാത്രം 40000 ത്തില്‍ അധികം നേഴ്‌സുമാരാണ് എന്‍ എച്ച് എസില്‍ നിന്ന് ജോലി ഉപേക്ഷിച്ചത്. ഇവരില്‍ അധികം പേരും തങ്ങളുടെ പ്രവര്‍ത്തി പരിചയത്തില്‍ വളരെ മുന്‍ പന്തിയില്‍ ഉള്ളവരാണ്. എന്‍ എച്ച് എസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 50,000 ത്തില്‍ അധികം നേഴ്സുമാരെ കൂടുതലായി എടുക്കാന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയെങ്കിലും ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും കൂടി കൂട്ടിവായിക്കുമ്പോള്‍ യുകെയുടെ അഭിമാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് മനസിലാക്കാന്‍ സാധിക്കും.

ശമ്പളക്കുറവും ജോലിയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവുമാണ് പലരെയും എന്‍ എച്ച് എസ് ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് തിങ്ക് ടാങ്കില്‍ നിന്നുള്ള ഡോ. ബില്ലി പാമര്‍ പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലും ജോലി ഉപേക്ഷിക്കുന്ന നേഴ്സുമാരുടെ അനുപാതം ഇംഗ്ലണ്ടിന് സമാനമാണ്. വെയില്‍സിലും വടക്കന്‍ അയര്‍ലണ്ടിലും സമാനമായ വിവരങ്ങള്‍ കിട്ടാനിലെങ്കിലും അവിടെയും സ്ഥിതി വ്യത്യസ്ഥമല്ലെന്നാണ് സൂചനകള്‍. ജീവിത ചിലവ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ അതിനെ അതികരിക്കാനുള്ള ശമ്പള വര്‍ദ്ധനവ് ഉണ്ടായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് എന്‍ എച്ച് എസ് മാനേജര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window