Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
എനിക്ക് കലകള്‍ സൃഷ്ടിക്കാനാകും, യുകെ എംപിമാരോട് സംസാരിച്ച് ഐഡ
reporter

ലണ്ടന്‍: കൃത്രിമ സൃഷ്ടിയാണെങ്കിലും കലകളെ നിര്‍മിക്കാന്‍ ഇപ്പോഴും പ്രാപ്തയാണെന്ന് 'റോബോട്ട് ആര്‍ട്ടിസ്റ്റ്' ഐഡ ലൗലേസ്. പുതിയ സാങ്കേതിക വിദ്യകള്‍ സര്‍ഗാത്മക വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നുള്ള പാര്‍ലമെന്ററി അന്വേഷണത്തില്‍ ബ്രിട്ടീഷ് എംപിമാരോട് സംസാരിക്കുകയായിരുന്നു ഐഡ.റോബോട്ടിന്റെ സൃഷ്ടികള്‍ മനുഷ്യര്‍ നിര്‍മിച്ചതില്‍നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന സമിതിയുടെ ചോദ്യത്തിന്, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെയും അല്‍ഗോരിതങ്ങളെയും ആശ്രയിക്കുന്നുവെന്നായിരുന്നു മറുപടി.എങ്ങനെ പെയിന്റിങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ചോദിച്ചപ്പോള്‍ അല്‍ഗോരിതങ്ങള്‍, കണ്ണിലെ കാമറകള്‍, റോബോട്ടിക് കൈ എന്നിവ ഉപയോഗിച്ച് വരച്ചുവെന്ന് ഐഡ പറഞ്ഞു.

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പെയിന്റിങ് ഉള്‍പ്പെടെ നിരവധി സൃഷ്ടികള്‍ ഐഡയുടേതായുണ്ട്, അവ ഗാലറികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് സ്‌ത്രൈണ മുഖത്തോടു കൂടിയ റോബോട്ടിനെ വികസിപ്പിച്ചത്. ശേഷം ബ്രിട്ടനിലെ ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ഐഡ ലൗലേസിന്റെ പേരു നല്‍കി. ലോകത്തിലെ ആദ്യത്തെ അള്‍ട്രാ-റിയലിസ്റ്റിക് എ ഐ ഹ്യൂമനോയിഡ് റോബോട്ട് ആര്‍ട്ടിസ്റ്റാണ് ഐഡ.

 
Other News in this category

 
 




 
Close Window