Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
കേരളത്തിലെ നരബലി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ചര്‍ച്ച: മനുഷ്യരെ കൊന്നു തിന്നുന്ന നാട് എന്നു തെറ്റിദ്ധരിച്ചാല്‍ ആരെ കുറ്റം പറയും?
reporter
കേരളത്തിലെ നരബലി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത. ഭഗവല്‍ സിംഗ്, ലൈല ദമ്പതികള്‍ യുവത്വം നിലനിര്‍ത്താന്‍ വേണ്ടിയാണ് മന്ത്രവാദത്തിന്റെ ഭാഗമായി നരഭോജികളായി മാറിയതെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ നിന്നുള്ള ദമ്പതികളെ ഈ കൊലപാതകങ്ങളിലേക്ക് നയിച്ച സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെന്ന ആളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അന്ധവിശ്വാസത്തിന്റെയും, ദുര്‍മന്ത്രവാദത്തിന്റെയും പേരിലായിരുന്നു കൊലപാതകങ്ങളെന്ന് സണ്‍ റിപ്പോര്‍ട്ട് പറയുന്നു.
സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും, പല കാര്യങ്ങളിലും നം.1 ആണെന്നും പറഞ്ഞുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റ് പല വിഷയങ്ങളിലും പിടിച്ചുനിന്നത്.

എന്നാല്‍ രണ്ട് സ്ത്രീകളെ ഐശ്വര്യത്തിനും, യുവത്വം നിലനിര്‍ത്താനുമായി ബലി നല്‍കിയെന്ന വാര്‍ത്തയെ ഈ അവകാശവാദങ്ങള്‍ കൊണ്ട് മറികടക്കാന്‍ കഴിയില്ല.
ജൂണിലും, സെപ്റ്റംബറിലുമായി കാണാതായ രണ്ട് സ്ത്രീകളുടെയും ശരീരഭാഗങ്ങളാണ് പോലീസ് ദമ്പതികളുടെ വീട്ടില്‍ നിന്നും കുഴിച്ചെടുത്തത്. ഫേസ്ബുക്ക് ഉപയോഗിച്ചാണ് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരെ ഷാഫി വലയിലാക്കിയിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

75 വയസുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഷാഫി ജാമ്യത്തില്‍ ഇറങ്ങിയാണ് കൊലപാതകങ്ങള്‍ നടത്തിയത്.
 
Other News in this category

 
 




 
Close Window