Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ലോട്ടറിയടിച്ച മൂന്നു മില്യണ്‍ പൗണ്ടിന്റെ ബംഗ്ലാവ് വില്‍പ്പനയ്ക്ക് വച്ച് ഇന്ത്യന്‍ വംശജരായ കുടുംബം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ലോട്ടറിയടിച്ച 3 മില്ല്യണ്‍ പൗണ്ടിന്റെ കോര്‍ണിഷ് ബംഗ്ലാവ് എട്ടാഴ്ച കഴിഞ്ഞപ്പോള്‍ വില്‍പ്പനയ്ക്ക് വച്ച് ഇന്ത്യന്‍ വംശജരായ കുടുംബം. പുതിയ അന്തരീക്ഷം തങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും വലിയ വീടിനൊപ്പം വരുന്ന വലിയ ചെലവുകള്‍ തങ്ങളെ കൊണ്ട് താങ്ങാന്‍ കഴിയുന്നതല്ലെന്നും ഇന്ത്യന്‍ ദമ്പതികള്‍ പറയുന്നു. ലെസ്റ്റര്‍ഷയറില്‍ നിന്നുള്ള 58-കാരന്‍ ഉത്തം പാര്‍മറിനാണ് കാമെല്‍ യൂസ്റ്ററിയുടെ പനോരമിക് കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വമ്പന്‍ വീട് സമ്മാനം ലഭിച്ചത്. ഗോര്‍ഡന്‍ റാംസെയെ പോലെ സെലിബ്രിറ്റികളാണ് ഇവിടെ അയല്‍ക്കാര്‍. ആഗസ്റ്റ് 12ന് ലോട്ടറിയിലൂടെ കൈവന്ന വീടാണ് ഒക്ടോബര്‍ 8ന് ഇവര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വെച്ചത്. 3,999,975 പൗണ്ട് ലാഭം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്.

കുടുംബത്തിന് സമ്മാനമായി 50,000 പൗണ്ടും ലഭിച്ചിരുന്നു. ഈ വീട് മോര്‍ട്ട്ഗേജ് ഫ്രീയാണെന്നതിന് പുറമെ സ്റ്റാമ്പ് ഡ്യൂട്ടിയും, ലീഗല്‍ ഫീസും ഉള്‍പ്പെടെ കവര്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ പാര്‍മറും, ഭാര്യ രാഖിയും ലോട്ടറി സമ്മാനം വിറ്റൊഴിവാക്കുകയാണ്. ലെസ്റ്റര്‍ഷയറിലെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങിപ്പോകാനാണ് ഇവരുടെ ഉദ്ദേശം. 'ഞാനൊരു സാധാരണക്കാരനാണ്. ഇവിടെ സെലിബ്രിറ്റി അയല്‍ക്കാരാണ്. ഞാനൊരു ഷോ ബിസിനസ്സ് ലീഗില്‍ പെടുന്ന വ്യക്തിയല്ല', പാര്‍മര്‍ വ്യക്തമാക്കി. പുതിയ വീട്ടില്‍ കുറച്ച് സമയം ചെലവിട്ടതിന് ശേഷമാണ് ദമ്പതികള്‍ ഇത് വില്‍ക്കാന്‍ തീരുമാനിച്ചത്.

 
Other News in this category

 
 




 
Close Window