Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
നീരവ് മോഡിയെ ഇന്ത്യയ്ക്ക് കൈമാറാം, ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി
reporter

ലണ്ടന്‍: വായ്പ തട്ടിപ്പു കേസി?ല്‍ ബ്രിട്ടീഷ് ജയിലില്‍ കഴിയുന്ന ഗുജറാത്തിലെ വജ്ര വ്യാപാരി നീരവ് മോദിയുടെ ഹരജി ലണ്ടന്‍ കോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് നീരവ് മോദി സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ഇതോടെ അധികം വൈകാതെ നീരവ് മോദി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് 51 കാരനായ നീരവ് മോദി രാജ്യം വിട്ടത്.പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയിലാണ് വിചാരണക്കായി നീരവിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ നീരവ് മോദി ലണ്ടന്‍ ?ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ?പിടികിട്ടാപ്പുള്ളിയായ ബിസിനസുകാരനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ബ്രിട്ടന്‍ തയാറാണെന്ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ലണ്ടന്‍ ജയിലില്‍ നിന്ന് നീരവിനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയി?ലിലേക്ക് മാറ്റാനാണ് തീരുമാനം. ബ്രിട്ടീഷ് ?ഹൈകോടതി വിധിക്കെതിരെ 14ദിവസത്തിനകം നീരവ് മോദിക്ക് സുപ്രീംകോടതിയില്‍ ഹരജി നല്‍കാം. പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള കേസിലെ കക്ഷിയാണെന്ന് ഹൈകോടതി സമ്മതിച്ചാല്‍ മാത്രമേ ഇതിന് സാധിക്കൂ.പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.

 
Other News in this category

 
 




 
Close Window