Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് യാത്രക്കാരെ ഇ-വിസ പദ്ധതിയില്‍ നിന്നൊഴിവാക്കിയേക്കും
reporter

ലണ്ടന്‍: ബ്രിട്ടീഷ് യാത്രക്കാരെ ഇ-വിസ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള നയം ഇന്ത്യ ഉടന്‍ തന്നെ തിരുത്തിയേക്കുമെന്നുള്ള അറിയിപ്പാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ തീരുമാനം അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ ഉണ്ടാകുമെന്ന് ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ വിസയ്ക്കായി ബ്രിട്ടീഷ് പൗരന്മാര്‍ നേരിട്ട് അപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഈ പ്രക്രിയ ഓണ്‍ലൈന്‍ ഇ-വിസയേക്കാള്‍ വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. യുകെയിലെ ഇന്ത്യന്‍ വിസ കേന്ദ്രങ്ങളില്‍ അപ്പോയിന്റ്‌മെന്റിനായി ഒരു നീണ്ട കാത്തിരിപ്പ് പട്ടിക തന്നെയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറിന്റെ തുടക്കത്തില്‍ ഇന്ത്യ വളരെ പെട്ടെന്ന് വിസ നിയമങ്ങള്‍ മാറ്റിയിരുന്നു. ഇതിന്‍ പ്രകാരം സന്ദര്‍ശകര്‍ക്ക് സ്‌പെഷ്യലിസ്റ്റ് സ്ഥാപനങ്ങള്‍ വഴി വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ല എന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഒമ്പത് പ്രോസസ്സിംഗ് സെന്ററുകളിലൊന്നിലേക്ക് യാത്രക്കാര്‍ നേരിട്ടെത്തി മാത്രമേ വിസയ്ക്ക് അപേക്ഷിക്കുവാന്‍ സാധിക്കൂ എന്നുള്ളതായിരുന്നു പുതിയ മാറ്റം. എന്നാല്‍ കൃത്യ സമയത്ത് വിസ ലഭിക്കാത്തത് മൂലം നിരവധി ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ ആണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്.

നിലവിലുള്ള ഈ വെല്ലുവിളിയെ സംബന്ധിച്ച് തങ്ങള്‍ക്ക് ബോധ്യമായതായും, ഇത് വളരെ ഉയര്‍ന്ന തലത്തില്‍ പരിഗണനയിലാണെന്നും, അതിനാല്‍ തന്നെ ഇത് വളരെ വേഗം പരിഹരിക്കപ്പെടുമെന്നും ഇന്ത്യന്‍ ടൂറിസം മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ വര്‍മ്മ ഇന്‍ഡിപെന്‍ഡന്‍ഡ് ന്യൂസിനോട് വ്യക്തമാക്കി. ഇന്‍ബൗണ്ട് ടൂറിസം പകര്‍ച്ചവ്യാധിക്ക് മുന്‍പുള്ള സാഹചര്യത്തിലേക്ക് എത്തിക്കുവാന്‍ ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിന്റെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനത്തിന് പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. കേരളം, ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പവലിയന്റെ ഔപചാരികമായ ഉദ്ഘാടനം ടൂറിസം മന്ത്രാലയം സെക്രട്ടറി അരവിന്ദ് സിംഗ്, യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നിലവിലെ സാഹചര്യത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ തീരുമാനം കൊണ്ട് കഴിയുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window