Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാര്‍ക്ക് പിന്നാലെ മറ്റു ജീവനക്കാരും സമരത്തിലേക്ക്
reporter

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാര്‍ സമരത്തിനൊരുങ്ങുമ്പോള്‍ ആരോഗ്യ മേഖല പ്രതിസന്ധിയിലാകുമെന്നിരിക്കേ കൂടുതല്‍ മേഖലകള്‍ സമര പ്രഖ്യാപനവുമായി രംഗത്ത്. ഒരു ലക്ഷത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തിനായി വോട്ട് ചെയ്തു. റെയില്‍ നെറ്റ്വര്‍ക്കിലെ ജീവനക്കാരും സമരത്തിനൊരുങ്ങുകയാണ്. വരും ദിവസങ്ങള്‍ ജനജീവിതം ദുഷ്‌കരമാകുമെന്ന് ചുരുക്കം. നഴ്സുമാരും സര്‍ക്കാര്‍ ജീവനക്കാരും ട്രെയ്ന്‍ ബസ് ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായാല്‍ വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. 126 ഓളം മേഖലകളില്‍ സമരത്തിന് പിന്തുണ അംഗങ്ങളില്‍ നിന്നുണ്ടെന്നാണ് പബ്ലിക് ആന്‍ഡ് കൊമേഷ്യല്‍ സര്‍വീസ് യൂണിയന്‍ നേതൃത്വം നല്‍കുന്ന സൂചന. അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഈ വിഭാഗത്തിലുള്ളവരാണ്. പെന്‍ഷന്‍, വേതന വര്‍ദ്ധനവ്, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം എന്നിവയാണ് സമരാനുകൂലികളുടെ ആവശ്യം. നവംബര്‍ 18ന് പ്രഖ്യാപനമുണ്ടാകും. ഇന്നലത്തെ ട്യൂബ് ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു. നഗരത്തെ പൊതു ഗതാഗത സംവിധാനങ്ങളിലെ സമരം യാത്രക്കാരെ വലിയ രീതിയിലാണ് പ്രതിസന്ധിയിലാക്കുന്നത്.

ഇതിനിടെ നേഴ്‌സുമാര്‍ക്ക് പിന്നാലെ പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസ് യൂണിയനും സമരം പ്രഖ്യാപിച്ചത് ഭരണനേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിസിഎസിലെ ഒരു ലക്ഷത്തോളം അംഗങ്ങളാണ് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വര്‍ദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട ശമ്പള വര്‍ദ്ധനവിന് വേണ്ടിയാണ് സമരപ്രഖ്യാപനമെന്ന് പബ്ലിക് ആന്‍ഡ് കൊമേഴ്‌സ് സര്‍വീസ് യൂണിയന്‍ അറിയിച്ചു. പി സി എസിയുടെ സമരപ്രഖ്യാപനം രാജ്യത്തെ ഒട്ടുമിക്ക ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് എക്‌സാമിനര്‍ വരെയുള്ള 126 വിവിധ മേഖലകളിലെ ജീവനക്കാരാണ് പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസ് യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. 10 ശതമാനം ശമ്പള വര്‍ദ്ധനവാണ് യൂണിയന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഇത് കൂടാതെ മെച്ചപ്പെട്ട പെന്‍ഷനും തൊഴില്‍ സുരക്ഷയുമാണ് യൂണിയന്‍ മുന്നോട്ട് വയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍. അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പണപ്പെരുപ്പവും ജീവിത ചിലവിലെ വര്‍ദ്ധനവും രാജ്യമൊട്ടാകെയുള്ള ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സമര പ്രഖ്യാപനങ്ങള്‍ ഋഷി സുനക് സര്‍ക്കാരിന് ഒരു വെല്ലുവിളി തന്നെയാണ്.

 
Other News in this category

 
 




 
Close Window