Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ പ്രതിമ വാങ്ങാന്‍ കോടികള്‍ മുടക്കി ഋഷി സുനാക്
reporter

 ലണ്ടന്‍: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ കോടികള്‍ മുടക്കി പ്രതിമ വാങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ നടപടി വിവാദത്തില്‍. 1.3 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി ഇന്ത്യന്‍ രൂപ) ചെലവിട്ടാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്ക് സുനക് പ്രതിമ വാങ്ങിയത്.


വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവയെ ചൊല്ലി വലിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടിയെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഹെന്റി മൂറിന്റെ 'വര്‍ക്കിംഗ് മോഡല്‍ ഫോര്‍ സീറ്റഡ് വുമണ്‍' എന്ന ശില്‍പം ലേലത്തില്‍ സര്‍ക്കാര്‍ സ്വന്തമാക്കിയതായി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന ലേലത്തില്‍ ജനങ്ങളുടെ നികുതി പണം അനാവശ്യമായി ചെലവഴിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പാഴാക്കലാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍പ്, രാജ്യത്തെ കടുത്ത വരള്‍ച്ചയില്‍ തന്റെ സ്വകാര്യ വീട്ടില്‍ വലിയ നീന്തല്‍ക്കുളം നിര്‍മ്മിച്ചതിന് ഋഷി സുനക് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window