Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
അവിഹിത പ്രണയം കാരണം കസേര തെറിച്ച മുന്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനം
Text by News TEAM UKMALAYALAM PATHRAM
പൊതുജനങ്ങള്‍ വോട്ട് ചെയ്യുന്ന 'ഐടിവിയുടെ ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍' പരിപാടിയുടെ ആറ് ഘട്ടങ്ങളെ അതിജീവിച്ച് ആണ് 44-കാരനായ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മൂന്നാം സ്ഥാനത്ത് എത്തിയത്.

ഹോളിഓക്സ് അഭിനേതാവ് ഓവന്‍ വാണര്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ മുന്‍ ലയണസ് ജില്‍ സ്‌കോട്ട് ഈ സീസണിലെ ജേതാവായി. ഇതിനിടെയാണ് ഈ രംഗത്ത് സജീവമാകാന്‍ ഹാന്‍കോക് ശ്രമിക്കുന്നതായി വാര്‍ത്ത പരന്നത്. മുന്‍ സഹായി കൂടിയായ കാമുകി കൊളാഡാംഗെലോ പബ്ലിസിസ്റ്റുമായി സംസാരിച്ച് രാഷ്ട്രീയത്തിന് പുറത്ത് കളം കണ്ടെത്താന്‍ ശ്രമിക്കുന്നതായായിരുന്നു വാര്‍ത്ത.

എന്നാല്‍ ഹാന്‍കോകിന് രാഷ്ട്രീയത്തില്‍ നിന്നം പിന്‍വാങ്ങാന്‍ ഉദ്ദേശമില്ലെന്ന് ഇദ്ദേഹത്തിന്റെ വക്താവ് വിശദമാക്കി. ഓസ്ട്രേലിയയില്‍ നടന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ഹാന്‍കോക് സഹഎംപിമാരുടെയും, മണ്ഡലത്തിലെ വോട്ടര്‍മാരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിയും വരും. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കഠിനാധ്വാനം ചെയ്യേണ്ട സമയമാണെന്നാണ് പ്രധാനമന്ത്രി റിഷി സുനാകിന്റെ വക്താവ് വ്യക്തമാക്കിയത്.

വിവാഹിതനായിരുന്നെങ്കിലും ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുമായി പ്രണയത്തിലാവുകയും, കൊവിഡ് നിയമങ്ങള്‍ തെറ്റിച്ച് ആലിംഗനം ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഹെല്‍ത്ത് സെക്രട്ടറി പദം തെറിക്കുകയും ചെയ്ത ഹാന്‍കോക്ക് വിവാദ നായകനായാണ് ബോറിസ് സര്‍ക്കാരില്‍ നിന്ന് പടിയിറങ്ങിയത്.
 
Other News in this category

 
 




 
Close Window