Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍
reporter

ലണ്ടന്‍: കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. പാസ്‌പോര്‍ട്ട്, ഒസിഐ, വീസ തുടങ്ങി ഒന്‍പത് സര്‍വീസുകള്‍ക്കാണ് മിനിമം സര്‍വീസ് സമയം നിശ്ചയിച്ച് ഹൈക്കമ്മിഷന്‍ ഉത്തരവിറക്കിയത്.രണ്ടുദിവസം മുന്‍പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയിലേക്ക് ഇ-വീസ അനുവദിക്കണമെന്ന ആവശ്യത്തിന് സമ്മര്‍ദം ഏറിവരുന്നതിനിടെയാണ് വീസ ലഭിക്കാന്‍ കുറഞ്ഞത് എട്ടുദിവസമെങ്കിലും വേണമെന്ന പുതിയ നിബന്ധന. ഇ-വീസ കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വൈകുകയാണ്.പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ എന്നീ സര്‍വീസിന് പത്തുദിവസവും തത്കാല്‍ പാസ്‌പോര്‍ട്ട് സര്‍വീസിന് കുറഞ്ഞത് മൂന്നു ദിവസവുമാണ് പുതിയ സമയം. ബര്‍ത്ത് റജിസ്‌ട്രേഷന്‍, ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍, നോണ്‍ അക്വിസിഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ മറ്റു കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും സമയമെടുക്കും.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവരുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചുരുങ്ങിയത് അഞ്ചാഴ്ച്ചയാണ് സമയം വേണ്ടത്. ഇതിനുള്ള അപേക്ഷയും വിഎഫ്എസ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. പവര്‍ ഓഫ് അറ്റോര്‍ണി, സ്വോണ്‍ അഫിഡവിറ്റ്, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷ നല്‍കിയാല്‍ അന്നുതന്നെ ലഭിക്കും. ഇതിനുള്ള അപേക്ഷകള്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് നേരിട്ട് സമര്‍പ്പിക്കാംപുതിയ ഒസിഐ കാര്‍ഡ് ലഭിക്കാനും ഒസിഐ പുതുക്കാനും ആറാഴ്ചയാണ് കുറഞ്ഞ സമയം. ഫോറിന്‍ സ്പൗസ് കാറ്റഗറി ഒസിഐകള്‍ക്ക് കുറഞ്ഞത് 12 ആഴ്ചയെടുക്കും.സാധാരണമല്ലാത്ത സന്ദര്‍ശക വീസകള്‍ക്കും പ്രീ വേരിഫിക്കേഷന്‍ ആവശ്യമായ പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ക്കും ഇതിലും കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.എമര്‍ജന്‍സി വീസകള്‍ക്കും തത്കാല്‍ പാസ്‌പോര്‍ട്ടിനും അപേക്ഷ നല്‍കുന്നവര്‍ക്ക് info.london@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷയുടെ വിവരങ്ങളും അടിയന്തര സാഹചര്യവും ഹൈക്കമ്മിഷനെ ബോധ്യപ്പെടുത്താം. ഇവര്‍ക്കായി 02076323025/ 02076323168/ 07768765035 എന്ന ഹെല്‍പ് ലൈനുകളും ലഭ്യമാണ്. സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ info.london@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കാവുന്നതാണ്. info.inuk@vfshelpline.com 02037938629 എന്ന വിലാസത്തിലും നമ്പരില്‍നിന്നുമായി വിഎഫ്എസ് വഴിയുള്ള അപേക്ഷകളുടെ സ്റ്റാറ്റസ് അറിയാവുന്നതാണ്

 
Other News in this category

 
 




 
Close Window