Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാരുടെ പണിമുടക്ക്, അടിയന്തര ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വരും
reporter

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാരുടെ സമരത്തെ കൈകാര്യം ചെയ്യാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധന നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പോലും മുന്‍കൈ സ്വീകരിക്കുന്നില്ല. ഈ ഘട്ടത്തില്‍ അടിയന്തര സര്‍ജറികളും, കീമോതെറാപ്പിയും, കിഡ്നി ഡയാലിസിസും ഉള്‍പ്പെടെ സുപ്രധാന ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കി. രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനും, അടിയന്തര പരിശോധനകള്‍ മാറ്റിവെയ്ക്കാനും, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള സേവനങ്ങള്‍ മാറ്റിവെയ്ക്കാനും നിര്‍ബന്ധിതമാകും.

ശമ്പളവിഷയത്തില്‍ ഗവണ്‍മെന്റിന് എതിരെ ഏറ്റുമുട്ടാന്‍ ലക്ഷ്യമിട്ടാണ് നഴ്സുമാര്‍ നീങ്ങുന്നത്. ഇതോടെ ചില കേസുകളില്‍ ക്രിട്ടിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കേണ്ടി വരും. റോയല്‍ കോളേജ് ഓഫ് നഴ്സിംഗുമായി ഈയാഴ്ച അവസാനം ചര്‍ച്ചകള്‍ നടത്താന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് തയ്യാറാകുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ഡിസംബര്‍ 15, 20 തീയതികളില്‍ നടക്കുന്ന പണിമുടക്ക് പ്രത്യാഘാതം ചെലുത്തുന്ന മേഖലകളെ കുറിച്ച് ചിത്രം വ്യക്തമാകും. നഴ്സുമാരുടെ യൂണിയനുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രധാന കെയര്‍ വിഭാഗങ്ങള്‍ പ്രതിസന്ധി നേരിടും. അടിയന്തര പ്രാധാന്യമുള്ള പരിചരണം നല്‍കാന്‍ ആര്‍സിഎന്‍ തയ്യാറാകുമെങ്കിലും എല്ലാ മേഖലകളിലും സാധാരണ നിലയില്‍ ചികിത്സ നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ല.

 
Other News in this category

 
 




 
Close Window