Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
വീടുകള്‍ ഇന്‍സുലേറ്റ് ചെയ്യുന്നതിനായി ഒരു ബില്യണ്‍ പൗണ്ട് പദ്ധതിയുമായി സര്‍ക്കാര്‍
reporter

ലണ്ടന്‍: യുകെയിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുമായി സര്‍ക്കാര്‍. യുകെയില്‍ ഏറ്റവും കുറവ് ഊര്‍ജ്ജക്ഷമതയുള്ള വീടുകള്‍ ഇന്‍സുലേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ 1 ബില്യണ്‍ പൗണ്ട് അധികമായി ചെലവഴിക്കുമെന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. രാജ്യത്തെ ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിക്കെതിരെ ഒരേസമയം വിമര്‍ശനവും ഉയരുന്നുണ്ട്. പദ്ധതി വെറും വാഗ്ദാനം മാത്രമാണെന്നും, പ്രഖ്യാപനം ഏറെ വൈകിയെന്നുമാണ് വിമര്‍ശകരുടെ പ്രധാന വാദം. എന്നാല്‍ , പദ്ധതികൊണ്ട് ഇടത്തരം കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉപകാരമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വസന്തകാലം മുതല്‍ മൂന്ന് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കുന്ന പദ്ധതിക്ക് കീഴില്‍ ലക്ഷക്കണക്കിന് വീടുകള്‍ക്ക് ഇതിലൂടെ ഇന്‍സുലേഷന്‍ ലഭിക്കും. ഇതിലൂടെ പദ്ധതിയുടെ പകുതിയോളം തന്നെ ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. അതിനു പുറമെ ഇംഗ്ലണ്ടിലെ എ-ഡി, സ്‌കോട്ട്ലന്‍ഡിലെ എ-ഇ, വെയ്ല്‍സിലെ എ-സി എന്നീ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളിലും, ഡി അല്ലെങ്കില്‍ അതില്‍ താഴെ ഊര്‍ജ കാര്യക്ഷമത റേറ്റിംഗ് ഉള്ള വീടുകള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനോടൊപ്പം ഊര്‍ജ ഉപയോഗം കുറയ്ക്കാനുള്ള നിരവധി ക്യാമ്പയിനുകളും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. മുറികളിലെ റേഡിയേറ്ററുകള്‍ കുറയ്ക്കുന്നതിലൂടെ തന്നെ ഒരു സാധാരണ കുടുംബത്തിന് പ്രതിവര്‍ഷം £160 ലാഭം ഉണ്ടാകുമെന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window