Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും
reporter

ലണ്ടന്‍: പണപ്പെരുപ്പവുമായി പോരാടുമ്പോള്‍ തുടര്‍ച്ചയായ ഒന്‍പതാം വട്ടവും പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. കഴിഞ്ഞ മാസത്തെ 0.75 ശതമാനം വര്‍ദ്ധനവിന് ശേഷം വിപണികള്‍ തണുക്കുമ്പോഴും ബാങ്ക് ഇടവേള എടുക്കില്ലെന്നാണ് സൂചനകള്‍.അടുത്ത ആഴ്ച മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ പലിശ നിരക്ക് ഉയര്‍ത്തുന്ന വിധത്തിലാകും അംഗങ്ങള്‍ തീരുമാനം കൈക്കൊള്ളുകയെന്നാണ് പ്രതീക്ഷ. ഇത് മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ സമ്മര്‍ദം ചെലുത്തും. ബാങ്കിന്റെ ബേസ് പലിശ നിരക്കുകള്‍ ഡിസംബറില്‍ 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലെത്തുമെന്നാണ് ആശങ്ക.

ഇത് സംഭവിച്ചാല്‍ 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് റേറ്റുകള്‍ മാറും. കഴിഞ്ഞ മാസം 0.75 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് റേറ്റില്‍ ബാങ്ക് തീരുമാനിച്ചത്. ഇതിന് പിന്നാലെ 0.5 ശതമാനത്തിലേക്ക് വര്‍ദ്ധന ഒതുങ്ങുന്നത് നിരക്ക് സ്ഥിരത കൈവരിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.അടുത്ത വ്യാഴാഴ്ച എംപിസി യോഗത്തിന് ശേഷം നിരക്കുകള്‍ 3.5% വര്‍ദ്ധിക്കുമെന്നാണ് ഡെച്ച് ബാങ്കിന്റെ സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന പ്രവചനം. 'പണപ്പെരുപ്പം അല്‍പ്പം മൃദുവാകുന്നതും, റിക്രൂട്ട്മെന്റ് പ്രതിസന്ധികളില്‍ അയവ് വരുന്നതും ചേര്‍ന്ന് എംപിസി 75 ബേസിക് പോയിന്റ് വര്‍ദ്ധന ഒഴിവാക്കും. എന്നിരുന്നാലും ബാങ്ക് പ്രശ്നത്തില്‍ നിന്നും മുക്തമായിട്ടില്ല. പണപ്പെരുപ്പവും, ലേബര്‍ വിപണി സമ്മര്‍ദങ്ങളും വര്‍ദ്ധനയ്ക്ക് ഇടയാക്കും', ബാങ്ക് വക്താവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window