Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാര്‍: ആറാം വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു
reporter

ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആറാം വട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക പ്രതിനിധികളായിരിക്കും ചര്‍ച്ചയുടെ ഭാഗമാകുക. എത്രയും വേഗം കരാര്‍ സാധ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. ജൂലായ് 29 ന് ആയിരുന്നു അഞ്ചാം വട്ട ചര്‍ച്ചകള്‍ നടന്നത്. ഇന്നു മുതല്‍ ആറാം വട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. യാത്രാ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ചരക്കുകളുടെ വിപണനവുമായിട്ടാണ് പ്രധാനമായും ഇന്ന് ചര്‍ച്ചകള്‍ നടക്കുക. 2022 ജനുവരി 13 നായിരുന്നു സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ വിപണന വസ്തുക്കളുടെ കസ്റ്റംസ് ഡ്യുട്ടി പൂര്‍ണ്ണമായും എടുത്തു കളയുകയോ അല്ലെങ്കില്‍ കാര്യമായ കുറവ് വരുത്തുകയോ ചെയ്യും. വാഹനങ്ങളിലും ഡ്യുട്ടി ഇളവുകള്‍ വേണമെന്നാണ് ബ്രിട്ടീഷ് പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. ഇത് സംഭവിച്ചാല്‍ ബ്രിട്ടനില്‍ നിന്നുമെത്തുന്ന കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും.ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും കഴിഞ്ഞമാസം ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

നിലവില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരാണ് ബ്രിട്ടന്നിലുള്ളതെന്നും ബ്രിട്ടീഷ് വാണിജ്യകാര്യമന്ത്രിയുമായി താന്‍ സംസാരിച്ചെന്നും ഗോയല്‍ അറിയിച്ചു. ഉടന്‍ തന്നെ ബ്രിട്ടീഷ് വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും ഗോയല്‍ അറിയിച്ചിട്ടുണ്ട്. ജനുവരിയില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.എന്നാല്‍, ബ്രിട്ടനിലെ രാഷ്ട്രീയ വിഷയങ്ങള്‍ മൂലം നീണ്ടു. ചരക്ക് വ്യാപാരം, സേവനങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിങ്ങനെ 26 ഭാഗങ്ങളാണ് കരാറില്‍ ഉള്ളത്. ഇന്ത്യന്‍ വ്യവസായങ്ങളായ വസ്ത്രനിര്‍മ്മാണം, തുകല്‍, ആഭരണ നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടും. അതേസമയം സ്‌കോച്ച് വിസ്‌കി, വാഹനങ്ങള്‍ എന്നിവയ്ക്കാണ് യു കെ കസ്റ്റംസ് ഡ്യുട്ടി ഇളവു തേടുന്നത്. ഇതു സാധ്യമായാല്‍ വിസ്‌കിയ്ക്കും വാഹനങ്ങള്‍ക്കും വിലയില്‍ മാറ്റം വരും.

 
Other News in this category

 
 




 
Close Window