Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
കനത്ത മഞ്ഞുവീഴ്ച: രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചിടുന്നു
reporter

ലണ്ടന്‍: ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി മഞ്ഞുവീണതോടെ ബ്രിട്ടന്‍ സ്തംഭനാവസ്ഥയില്‍. രാത്രിയോട് നാല് ഇഞ്ച് വരെ മഞ്ഞ് വീണതിനാല്‍ തിങ്കളാഴ്ചയും യാത്രകള്‍ ബുദ്ധിമുട്ടേറിയതായി മാറും. ലണ്ടന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞ് കാര്യമായി തന്നെ പെയ്തിറങ്ങി. ഇതോടെ യാത്രാ മുന്നറിയിപ്പുകളും വ്യാപകമായി.വിമാനങ്ങള്‍ റദ്ദാക്കുന്നതും, ട്രെയിനുകള്‍ വൈകുന്നതും സാധാരണമായി മാറുന്ന കാഴ്ചയാണുള്ളത്. റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളെ ശൈത്യകാല അവസ്ഥ സാരമായി ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ താപനില -10 സെല്‍ഷ്യസിലേക്ക് താഴുന്നതോടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിശ്വാസം.യുകെ ഇപ്പോള്‍ ഫിന്‍ലാന്‍ഡിനേക്കാള്‍ തണുത്തുറഞ്ഞ അവസ്ഥയിലാണ്.

സ്റ്റാന്‍സ്റ്റെഡ്, ഗാറ്റ്വിക്ക് വിമാനത്താവളങ്ങള്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് റണ്‍വേകള്‍ അടച്ചു. എല്ലാ വിമാനങ്ങളും സസ്പെന്‍ഡ് ചെയ്തതായി ഇവര്‍ അറിയിച്ചു. സൗത്ത് ഈസ്റ്റ് മേഖലയിലെ ജനങ്ങളോട് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്ര ചെയ്യാനാണ് നിര്‍ദ്ദേശം.എം2, എം20, എ21, എ249 എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. സാധാരണയില്‍ കവിഞ്ഞ അപകടങ്ങളാണ് റോഡില്‍ സംഭവിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ യാത്രകള്‍ എളുപ്പമാകില്ല.അടുത്ത ആഴ്ച വരെയെങ്കിലും കാലാവസ്ഥ തണുത്തുറഞ്ഞ് നില്‍ക്കുമെന്നാണ് കരുതുന്നത്. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ മഞ്ഞ്, ഐസ് മുന്നറിയിപ്പുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പവര്‍കട്ട് നേരിടാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window