Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
മഞ്ഞുമൂടിയ തടാകത്തില്‍ വീണു നാലു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
reporter

ലണ്ടന്‍: മഞ്ഞുമൂടിയ തടാകത്തില്‍ വീണ് നാല് കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. ബര്‍മിങ്ഹാമിന് സമീപമാണ് അപകടം. പരിക്കേറ്റവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കിംഗ്ഷര്‍സ്റ്റിലെ ബാബ്സ് മില്‍ പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം ഉണ്ടായത്. കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും, അവര്‍ ഗുരുതരമായ അവസ്ഥയിലായിരുന്നു എന്നാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ പറയുന്നത്. യുകെയില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. തണുത്ത കാലാവസ്ഥ ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ തടാകത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും, ഇനി ആരെങ്കിലും ഉള്ളില്‍ കുടുങ്ങി കിടപ്പുണ്ടോ എന്നുള്ളത് പരിശോധിക്കുകയാണെന്നും വെസ്റ്റ് മിഡ്ലാന്‍ഡ്സ് അഗ്‌നിശമനസേനാ മേധാവി റിച്ചാര്‍ഡ് സ്റ്റാന്റണ്‍ പറഞ്ഞു. തണുപ്പ് വളരെ കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടം അറിഞ്ഞ ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് അഗ്‌നിശമനസേന എത്തുന്നതിനു മുന്‍പ് തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അപകടസമയത്ത് പ്രദേശത്ത് 1C (34F) ആയിരുന്നു താപനില. അത് ഒറ്റരാത്രി കൊണ്ട് -3C വരെ താഴാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ തണുപ്പ് കൂടുവാന്‍ സാധ്യത ഉണ്ടെന്നും, അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ആശുപത്രിയില്‍ കൃത്യ സമയത്ത് എത്തിക്കാന്‍ സാധിച്ചതിനാല്‍ നാല് പേര്‍ക്കും അപകടനില തരണം ചെയ്യുവാന്‍ കഴിയുമെന്നാണ് പുറത്തുവരുന്ന പ്രാഥമികവിവരം. അതേസമയം, കുട്ടികളുടെ നിലവിലെ അവസ്ഥയെ സംബന്ധിച്ച് യാതൊരുവിധ പ്രതികരണങ്ങളും നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. തടാകത്തിലെ അപകടം അപ്രതീക്ഷിതമാണെന്നും, കുട്ടികള്‍ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിവരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും വെസ്റ്റ് മിഡ്ലാന്‍ഡ്സ് മേയര്‍ ആന്‍ഡി സ്ട്രീറ്റ് പറഞ്ഞു. ബര്‍മിങ്ഹാമിലെ അപകടത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രങ്ങള്‍ കൈകൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window