Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു, അവസരങ്ങള്‍ കുറയുന്നു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വന്‍ വര്‍ധന. തൊഴിലവസരങ്ങള്‍ വലിയതോതില്‍ കുറയുന്നതായും റിപ്പോര്‍ട്ട്. സെപ്തംബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.6 ശതമാനം ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, ഒക്ടോബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.7 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ 65,000 തൊഴിലവസരം കുറയുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലാണ് തൊഴിലവസരങ്ങളില്‍ കുറവുണ്ടായത്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.അതേസമയം, കോവിഡിനുശേഷം തൊഴിലിടങ്ങളിലേക്ക് തിരികെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 50നു മുകളില്‍ പ്രായമുള്ള, തൊഴില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരുടെ നിരക്ക് 21.5 ശതമാനമായി കുറഞ്ഞു.

ഇതിനിടെ വേതനവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ നാല്‍പ്പതിനായിരത്തോളം റെയില്‍വേ-- റോഡ് ഗതാഗത ജീവനക്കാരുടെ പണിമുടക്ക്. ആര്‍എംടി, യുണൈറ്റ്, ടിഎസ്എസ്എ എന്നീ സംഘടനകളാണ് പണിമുടക്കിയത്. 20 ശതമാനം സര്‍വീസ് മാത്രമാണ് നടത്തിയത്. 17 വരെ ഗതാഗതമേഖലയിലെ വിവിധ സംഘടനകള്‍ പണിമുടക്കുന്നുണ്ട്. 20ന് നഴ്സുമാരും 21ന് ആംബുലന്‍സ് ജീവനക്കാരും പണിമുടക്കും. ഊര്‍ജമേഖലയിലെ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തപാല്‍ജീവനക്കാരും സര്‍വകലാശാല അധ്യാപകരും നിലവില്‍ സമരത്തിലാണ്.ബ്രിട്ടനില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാല്‍ അതിന് ആനുപാതികമായി വേതന വര്‍ധന അനുവദിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ക്രിസ്മസിനോട് അനുബന്ധിച്ച ദിവസങ്ങളിലും പണിമുടക്ക് നടത്തുമെന്ന് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window