Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
സ്‌കില്‍ കുറഞ്ഞവര്‍ ഗ്രാമങ്ങൡലേക്ക് മാറണമെന്ന് ഉപദേശം
reporter

ലണ്ടന്‍: ലോ-സ്‌കില്‍ഡ് വിദേശ ജോലിക്കാരെ ഗ്രാമീണ മേഖലകളിലേക്ക് മാറിത്താമസിക്കാന്‍ അനുവദിക്കണമെന്ന് ഗവണ്‍മെന്റ് ഉപദേശകര്‍. ജനസംഖ്യാ അനുപാതം കുറയുന്ന പട്ടണങ്ങളിലും, ഗ്രാമങ്ങളിലും താമസിക്കാന്‍ തയ്യാറാകുന്ന കുടിയേറ്റക്കാര്‍ക്ക് വിസാ നിബന്ധനകളില്‍ ഇളവ് നല്‍കണമെന്നാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഈ നീക്കത്തിലൂടെ കാര്‍ഷികം, മത്സ്യബന്ധനം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വേക്കന്‍സികള്‍ക്ക് ആളുകളെ കണ്ടെത്താനും, യുവജനങ്ങള്‍ വലിയ പട്ടണങ്ങളും, നഗരങ്ങളും ലക്ഷ്യമിട്ട് കുടിയൊഴിഞ്ഞ് പോകുന്നത് മൂലമുള്ള ചോര്‍ച്ചയുടെ ആഘാതം കുറയ്ക്കാനും കഴിയുമെന്ന് ഹോം ഓഫീസിന്റെ പിന്തുണയുള്ള കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ബ്രയാന്‍ ബെല്‍ പറഞ്ഞു.

റൂറല്‍ വിസ വഴി എത്തുന്നവര്‍ ദീര്‍ഘകാലം തങ്ങാനും, പിന്നീട് സ്ഥിരതാമസത്തിനുള്ള അവകാശം നേടിക്കൊടുക്കുകയും ചെയ്യും. ഈ ആശയം പരീക്ഷിക്കാന്‍ ഒരു പൈലറ്റ് സ്‌കീം ആരംഭിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്ന് പ്രൊഫസര്‍ ബെല്‍ ആവശ്യപ്പെട്ടു.റൂറല്‍ വിസ സ്‌കീമില്‍ വരുന്നവരെ മുന്‍നിശ്ചയിച്ച പ്രദേശങ്ങളില്‍ തുടരാന്‍ നിര്‍ബന്ധിക്കാമെങ്കിലും എംപ്ലോയറെ മാറ്റാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പ്രൊഫസര്‍ ബെല്‍ പറഞ്ഞു. ചൂഷണം ഒഴിവാക്കാനാണ് ഈ നിബന്ധന ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍.ഹോം ഓഫീസിന്റെ സ്വതന്ത്ര വിദഗ്ധ ബോഡിയായ എംഎസി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ വിശദമായി പഠിച്ച് വരികയാണ്. സോഷ്യല്‍ കെയര്‍ മേഖലയെ ഉത്തേജിപ്പിക്കാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുന്നതായി എംഎസി വാര്‍ഷിക റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഉയര്‍ന്ന മിനിമം റേറ്റ് വേതനം നല്‍കണമെന്നാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം.

 
Other News in this category

 
 




 
Close Window