Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും
reporter

ലണ്ടന്‍: മിഡ്ലാന്‍ഡ്‌സിലെ കെറ്ററിങ്ങില്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജു അശോകിന്റെയും (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരുടെ നിര്‍ധനരായ കുടുംബത്തെ സഹായിക്കുന്നതിനായി 25 ലക്ഷം രൂപ ലക്ഷ്യത്തില്‍ യുക്മ യുകെ മലയാളികള്‍ക്കിടയില്‍ ആരംഭിച്ച ധനശേഖരണം മണിക്കൂറുകള്‍ക്ക് അകം പിന്നിട്ടത് 29581 പൗണ്ട് (2966453 ഇന്ത്യന്‍ രൂപ) തുക. ഏകദേശം 1445 ല്‍പ്പരം ആളുകളാണ് ധനശേഖരണത്തില്‍ പങ്കാളികളായത്. മലയാളികള്‍ അല്ലാത്തവരും ധനശേഖരണത്തില്‍ പങ്കെടുത്തു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള തുക ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നല്‍കുമെന്നാണ് ഒടുവില്‍ കിട്ടിയ സൂചന.

അഞ്ജുവിന്റെ വൈക്കത്തെ കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, കെറ്ററിങ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ സഹകരണത്തോടെ ഫണ്ട് ശേഖരണം ആരംഭിച്ചത്. മൃത്‌ദേഹങ്ങള്‍ യുകെയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കാത്തതിനാല്‍ ആറര ലക്ഷം രൂപയ്ക്ക് നാട്ടില്‍ എത്തിക്കുവാന്‍ കഴിയും. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് കേന്ദ്രമന്ത്രി വി. മുരളീധരന്‍, തോമസ് ചാഴികാടന്‍ എംപി എന്നിവരും യുക്മ, കൈരളി യുകെ, കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും ഇടപെടല്‍ നടത്തിയിരുന്നു.

 
Other News in this category

 
 




 
Close Window