Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാരുടെ സമരം അവസാനിച്ചു, ഇനി ആംബുലന്‍സ് ജീവനക്കാരുടേത്
reporter

ലണ്ടന്‍: ശമ്പളവിഷയത്തില്‍ ആയിരക്കണക്കിന് ആംബുലന്‍സ് ജോലിക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്ന്. സമരദിനത്തില്‍ ആളുകള്‍ മരിച്ചാല്‍ അത് സര്‍ക്കാരിന്റെ മാത്രം വീഴ്ചയാകുമെന്ന് യൂണിയന്‍ മേധാവികള്‍ പറഞ്ഞു. മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുണീഷന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിന മക്അനിയ പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് ജോലിക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന പിടിവാശിയിലാണ് ഗവണ്‍മെന്റ്. ഈ ഘട്ടത്തിലാണ് ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്വം ഗവണ്‍മെന്റിന്റേതാണെന്ന് യൂണിയന്‍ മേധാവികള്‍ വ്യക്തമാക്കിയത്. ശമ്പള കരാര്‍ നേടാനുള്ള അവസാന വട്ട ശ്രമങ്ങള്‍ക്ക് എന്‍എച്ച്എസ് മേധാവികള്‍ ഋഷി സുനാകിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇംഗ്ലണ്ടിലും, വെയില്‍സിലും 10,000-ഓളം ആംബുലന്‍സ് ജീവനക്കാരാണ് പണിമുടക്കുന്നത്. സേവനങ്ങള്‍ ബുദ്ധിപരമായി ഉപയോഗിക്കാനാണ് ജനങ്ങള്‍ക്കുള്ള ഉപദേശം. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം 999 ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. തടസ്സങ്ങള്‍ ഉടലെടുക്കുമെന്നതിനാല്‍ ആംബുലന്‍സ് സേവനങ്ങള്‍ നിലനിര്‍ത്താന്‍ 750 സൈനികരെ രംഗത്തിറക്കുന്നുണ്ട്.

പണിമുടക്ക് ഗവണ്‍മെന്റിനെ ഉണര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുണീഷന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിനാ അക്അനിയ വ്യക്തമാക്കി. ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്വം ഗവണ്‍മെന്റിന്റേത് മാത്രമാകും, അത്രയും നിരുത്തരവാദപരമായ സമീപനമാണ് അവരുടേത്. സമരത്തിന് തൊട്ടുതലേന്ന് മാത്രമാണ് യോഗത്തിനായി എന്നെ വിളിച്ചത്. യാതൊരു വിധത്തിലുള്ള ചര്‍ച്ചയും തുടങ്ങിവെയ്ക്കാത്തത് നിരുത്തരവാദമാണ്, മക്അനിയ വ്യക്തമാക്കി. സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത പക്ഷം 999 കോള്‍ ഹാന്‍ഡ്ലേഴ്സാണ് അടുത്തതായി പണിമുടക്കുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിനിടെ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് എന്‍എച്ച്എസ് മേധാവികള്‍ കൈകഴുകിയിട്ടുണ്ട്. അവസാന നിമിഷം ഒരു കരാര്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.

ഇതിനിടെ നഴ്സുമാര്‍ക്ക് വേണ്ടിയുള്ള ശമ്പളവര്‍ദ്ധന വിഷയത്തില്‍ കരാര്‍ നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചന നല്‍കി നഴ്സിംഗ് നേതാവ്. എന്നാല്‍ ശമ്പളം സംബന്ധിച്ച് മന്ത്രിമാര്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ന്യൂ ഇയറില്‍ കൂടുതല്‍ പണിമുടക്കുകള്‍ പ്രതീക്ഷിക്കാമെന്ന് പാറ്റ് കുള്ളെന്‍ മുന്നറിയിപ്പ് നല്‍കി.പ്രതിസന്ധി ഒത്തുതീര്‍ക്കാന്‍ ഒറ്റത്തവണ പേയ്മെന്റ് സ്വീകരിക്കാനും തയ്യാറായേക്കുമെന്ന നിലയിലാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നിലപാട്. 19 ശതമാനം ശമ്പള വര്‍ദ്ധനവെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.തനിക്കൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് തയ്യാറാകണമെന്ന് പാറ്റ് കുള്ളെന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ ഇതിന് സമ്മതം മൂളിയിട്ടില്ല.

ഇന്‍ഡിപെന്‍ഡന്റ് ബോഡി നല്‍കിയ നിര്‍ദ്ദേശം സ്വീകരിച്ച് മുന്നോട്ട് വെച്ച ഓഫര്‍ മാറ്റാന്‍ കഴിയില്ലെന്നാണ് സുനാക് സ്വീകരിക്കുന്ന നിലപാട്.ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ നഴ്സുമാരുടെ സമരം ചര്‍ച്ചയ്ക്ക് പോലും വെച്ചില്ല. ചര്‍ച്ചകളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി ഉഇദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഇതോടെ ജനുവരിയില്‍ പുതിയ സമരങ്ങള്‍ക്കുള്ള വഴിയൊരുങ്ങുമെന്നാണ് ആശങ്ക.'നഴ്സുമാരുടെ പണിമുടക്ക് മൂലം ഋഷി സുനാക് സമ്മര്‍ദം നേരിടുകയാണ്. ചുറ്റുമുള്ള ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാകണം', കുള്ളെന്‍ ആവശ്യപ്പെട്ടു. ക്രിസ്മസിനകം പ്രശ്നം തീര്‍ക്കാന്‍ കഴിയും, നഴ്സിംഗ് ജീവനക്കാരും, രോഗികളും ന്യൂ ഇയറില്‍ മറ്റൊരു അനിശ്ചിതത്വം നേരിടുന്നത് ഒഴിവാക്കാന്‍ നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window