Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
രാജ്യത്ത് ഇന്ധനവില ഡ്യൂട്ടി വര്‍ധന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടനിലെ സകല മേഖലയിലും വിലക്കയറ്റമാണ്. ആഗോള ഇന്ധന വിപണിയില്‍ കുറയുന്ന വിലയൊന്നും പമ്പുകളില്‍ പ്രകടമാകുന്നുമില്ല. ഇതിനിടെയാണ് ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കാന്‍ ഗവണ്‍മെന്റ് അണിയറയില്‍ പുതിയ നീക്കം നടത്തുന്നത്. സ്പ്രിംഗ് സീസണില്‍ വമ്പിച്ച ഇന്ധന ഡ്യൂട്ടി വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പദ്ധതി നടപ്പാക്കില്ലെന്ന് വ്യക്തമാക്കാന്‍ ഋഷി സുനാക് തയ്യാറാകാതെ വന്നതോടെയാണ് ആശങ്ക ഉടലെടുത്തത്. 12 പെന്‍സ് ടാക്സ് വര്‍ദ്ധനവുകള്‍ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ സുനാക് വിസമ്മതിച്ചു. ഇത് ബിസിനസ്സുകളെയും, യാത്രക്കാരെയും ഒരു പോലെ ഞെട്ടിക്കുന്നതാണ്. മാര്‍ച്ചില്‍ സാധാരണയായി 23% ഡ്യൂട്ടി വര്‍ദ്ധനവ് മുന്നോട്ട് വെയ്ക്കാറുണ്ടെങ്കിലും, പതിവായി ചാന്‍സലര്‍മാര്‍ ഇത് മരവിപ്പിച്ച് നിര്‍ത്തുകയാണ് പതിവ്.

കോമണ്‍സിലെ സീനിയര്‍ ബാക്ക്ബെഞ്ച് എംപിമാര്‍ അടങ്ങുന്ന ലെയ്സണ്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായ പ്രധാനമന്ത്രി ടാക്സ് പ്രഖ്യാപനങ്ങള്‍ തീരുമാനിക്കുന്നത് ചാന്‍സലര്‍ ജെറമി ഹണ്ടാണെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. മാര്‍ച്ച് 15-നാണ് അടുത്ത ബജറ്റ് വരുന്നത്. മുന്‍ പ്രധാനമന്ത്രിമാരെ പോലെ ഇത്തരം ധനകാര്യ വിഷയങ്ങളില്‍ ചാന്‍സലര്‍ പ്രസ്താവന നടത്തുന്ന രീതി താനും പിന്തുടരുമെന്നാണ് ഋഷി സുനാക് കമ്മിറ്റിയില്‍ വ്യക്തമാക്കിയത്. നേരത്തെ സ്പ്രിംഗ് സീസണില്‍ നടപ്പാക്കാനിരുന്ന ആല്‍ക്കഹോള്‍ ഡ്യൂട്ടി വര്‍ദ്ധന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നല്‍കുന്ന പിന്തുണയുടെ ഭാഗമായി ഓട്ടം സീസണ്‍ വരെ നീട്ടിവെയ്ക്കാന്‍ സുനാക് തയ്യാറായിരുന്നു.

ഇതിനിടെ ബ്രിട്ടനിലെ ഭവനവില അടുത്ത വര്‍ഷം 5% കുറയുമെന്ന് നേഷന്‍വൈഡ്. മഹാമാരിക്ക് മുന്‍പുള്ള നിലയ്ക്ക് തൊട്ടുതാഴെയായി നിരക്കുകള്‍ സ്ഥിരത കൈവരിക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയുടെ പ്രവചനം.2023-ല്‍ മുന്‍പ് പ്രവചിച്ചതിനേക്കാള്‍ മൃദുവായ രീതിയിലാണ് ഇടിവുണ്ടാകുകയെന്നാണ് നേഷന്‍വൈഡ് പ്രവചനം. ബുദ്ധിമുട്ടേറിയ സാമ്പത്തികാവസ്ഥയിലും മുന്‍പ് പ്രതീക്ഷിച്ച തോതില്‍ തകര്‍ന്നടിയല്‍ ഉണ്ടാകില്ലെന്നും പ്രവചനം വ്യക്തമാക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തില്‍ 9 ശതമാനം വിലയിടിവ് ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റിന്റെ ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി പ്രവചിച്ചിരുന്നു. എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സ് 10 ശതമാനം ഇടിവാണ് പ്രവചിച്ചത്.

യുകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയാല്‍ ഭവനവില 20 ശതമാനം വരെ ഇടിയാമെന്ന് റൈറ്റ് മൂവ് സ്ഥാപകന്‍ ഹാരി ഹില്ലും പറഞ്ഞിരുന്നു.'സാമ്പത്തിക ആഘാതങ്ങള്‍ ഒരു വശത്ത് ശക്തിയാര്‍ജ്ജിക്കുകയാണ്. യഥാര്‍ത്ഥ വരുമാനം വീണ്ടും ഇടിയുന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തും, ലേബര്‍ വിപണിയും ക്ഷീണിക്കും. ഈ അവസ്ഥയിലും അടുത്ത വര്‍ഷം ഭവനവിപണി 5 ശതമാനത്തോളം മാത്രമാണ് ഇടിവ് രേഖപ്പെടുത്തുക', നേഷണ്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നര്‍ പറഞ്ഞു.മോര്‍ട്ട്ഗേജ് നിരക്കുകള്‍ താഴുന്നുണ്ടെങ്കിലും ഓട്ടം സീസണ് മുന്‍പുള്ള നിലയിലേക്ക് ഇത് നീങ്ങിയിട്ടില്ല. ഇതെല്ലാം ചേര്‍ന്നാണ് ഭവനവിപണി പിടിച്ചുനില്‍ക്കുക.

 
Other News in this category

 
 




 
Close Window