Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
വാരാന്ത്യത്തില്‍ റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രതീക്ഷിക്കാം
reporter

ലണ്ടന്‍: ക്രിസ്മസ് വാരാന്ത്യത്തിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ആളുകള്‍ വാഹനവുമായി റോഡിലിറങ്ങുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് നീണ്ട ക്യൂ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യുകെയില്‍ ഉടനീളം 16.9 ദശലക്ഷം യാത്രകള്‍ നടക്കുന്നതായി കണക്കാക്കപ്പെടുന്ന ഈ ആഴ്ച റോഡുകളിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും വെള്ളിയാഴ്ചയെന്ന് AA അറിയിച്ചു. ക്രിസ്മസ് രാവില്‍ 16.6 മില്യണ്‍ യാത്രകള്‍ കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നെറ്റ്വര്‍ക്ക് റെയിലിലെ റെയില്‍, മാരിടൈം, ട്രാന്‍സ്പോര്‍ട്ട് യൂണിയനിലെ (ആര്‍എംടി) ആയിരക്കണക്കിന് അംഗങ്ങള്‍ നടത്തുന്ന പണിമുടക്ക് കൂടിയാകുന്നതോടെ തിരക്ക് കൂടുതല്‍ രൂക്ഷമാകും.

ഇത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ട്രെയിന്‍ സര്‍വീസുകള്‍ അവസാനിപ്പിക്കും.ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരും വെള്ളിയാഴ്ച പണിമുടക്കാനൊരുങ്ങുന്നതിനാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ റോഡിലെ തിരക്ക് പരിഗണിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ആര്‍ എ സി പറയുന്നതനുസരിച്ച്, ക്രിസ്മസിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച രാവിലെ 10 നും വൈകുന്നേരം 7 നും ഇടയില്‍ റോഡുകളില്‍ ഏറ്റവും തിരക്കേറിയതായിരിക്കും. M25, മാഞ്ചസ്റ്ററിനടുത്തുള്ള M60, വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ M6, ഓക്സ്ഫോര്‍ഡ്ഷയറിലെ M40 എന്നിവയാണ് തിരക്ക് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ള റോഡുകള്‍. പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഇതിനിടെ അടുത്ത വര്‍ഷം ജൂലൈ ആഗസ്ത് മാസങ്ങളില്‍ എയര്‍ഇന്ത്യ ഡയറക്ട് ഫ്ളൈറ്റില്‍ കൊച്ചിയിലേക്ക് ബുക്ക് ചെയ്തിരുന്ന പലരുടേയും ടിക്കറ്റ് മുംബൈ വഴിയും ഡല്‍ഹി വഴിയും റീ ഷെഡ്യൂള്‍ ചെയ്യാനും എയര്‍ ഇന്ത്യ ആരംഭിച്ചു. യുകെയിലേക്കു മലയാളികളുടെ പോക്കും വരവും സുഗമമാക്കാന്‍ എയര്‍ ഇന്ത്യയുടെ ലണ്ടന്‍ കൊച്ചി ഡയറക്ട് വിമാന സര്‍വീസിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സര്‍വീസ് നിര്‍ത്തലാക്കുമെന്ന ആശങ്ക ശക്തമാവുകയാണ്. ബുക്കിങ് സൈറ്റുകളിലൊന്നും 2023 ഏപ്രിലിന് ശേഷം ഇങ്ങനെ ഒരു സര്‍വീസ് കാണിക്കുന്നില്ല, അടുത്ത വര്‍ഷം ജൂലൈ, ആഗസ്ത് മാസങ്ങളില്‍ എയര്‍ഇന്ത്യ ഡയറക്ട് ഫ്ളൈറ്റില്‍ കൊച്ചിയിലേക്ക് ബുക്ക് ചെയ്തിരുന്ന പലരുടേയും ടിക്കറ്റ് മുംബൈ വഴിയും ഡല്‍ഹി വഴിയും റീ ഷെഡ്യൂള്‍ ചെയ്യാനും എയര്‍ ഇന്ത്യ ആരംഭിച്ചു. പല മലയാളികള്‍ക്കും റീഷെഡ്യൂള്‍ ചെയ്തതായി ഇ മെയില്‍ കിട്ടി. ഇതെല്ലാം ഡയറക്ട് കൊച്ച്- ഫ്ളൈറ്റ് ഭാവിയില്‍ ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത് .

ആഴ്ചയില്‍ മൂന്നു ദിവസമുള്ള സര്‍വീസ് അഞ്ചു ദിവസമാക്കാനുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു ലോക കേരള സഭ യൂറോപ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കൊച്ചി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കൂടിയായ പ്രമുഖ വ്യവസായി എം എ യൂസഫലിയും ഇക്കാര്യം ശരിവച്ചിരുന്നു. കുറച്ചു കാലം മുമ്പും എയര്‍ഇന്ത്യ കൊച്ചി ഡയറക്ട് സര്‍വീസ് കുറച്ചുകാലത്തേക്ക് ബുക്കിങ് സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ശക്തമായ ഇടപെടലിലാണ് വീണ്ടും ആരംഭിച്ചത്. കോവിഡ് സമയത്ത് വന്ദേ ഭാരത് എന്ന പേരിലാണ് ഡയറക്ട് സര്‍വീസ് തുടങ്ങിയത്. പിന്നീട് കോവിഡിന് ശേഷവും റെഗുലര്‍ ഷെഡ്യൂളായി. ആഴ്ചയില്‍ ഒരു സര്‍വീസ് എന്നത് തിരക്കു പരിഗണിച്ച് മൂന്നായി. പത്തു മണിക്കൂറില്‍ ഒറ്റപറക്കലില്‍ നാട്ടിലെത്താമെന്നതായിരുന്നു ഇതിന്റെ ഗുണം.

 
Other News in this category

 
 




 
Close Window