Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും, വിമാനയാത്രക്കാര്‍ ദുരിതത്തിലാകും
reporter

ലണ്ടന്‍: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരും ഇന്ന് മുതല്‍ പണിമുടക്കിലേക്ക്. ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ലക്ഷക്കണക്കിന് വിമാന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.ഹീത്രൂ, ഗാറ്റ്വിക്ക്, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ വിമാനത്താവളങ്ങളിലും ഈസ്റ്റ് സസെക്സിലെ ന്യൂഹാവന്‍ തുറമുഖത്തിലുമുള്ള പാസ്പോര്‍ട്ട് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ 1,000-ത്തിലധികം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

പണിമുടക്ക് ബോക്സിംഗ് ദിനത്തിന്റെ ആരംഭം വരെ നീണ്ടുനില്‍ക്കും. അടുത്ത റൗണ്ട് പണിമുടക്ക് ഡിസംബര്‍ 28 മുതല്‍ പുതുവത്സര രാവ് വരെയാണ്. ആ സമയങ്ങളില്‍ 10,000-ലധികം വിമാനങ്ങള്‍ ആ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, വെള്ളിയാഴ്ച എത്തുന്ന 250,000-ത്തിലധികം യാത്രക്കാര്‍ക്ക് കാലതാമസം പ്രതീക്ഷിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പുറപ്പെടുന്ന മിക്ക വിമാനങ്ങളെയും ബാധിക്കില്ലെന്ന് വിമാനത്താവളങ്ങള്‍ അറിയിച്ചു, എന്നിരുന്നാലും എത്തിച്ചേരുന്ന ചില യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് ഇഗേറ്റ്‌സ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് കാലതാമസം നേരിടാം.

ഇതിനിടെ പൊതുഗതാഗതത്തിന് സാധാരണക്കാര്‍ കൂടുതലും ആശ്രയിക്കുന്ന ട്രെയിനുകളുടെ നിരക്കുകള്‍ കൂട്ടിയത് ഇരട്ടടിയാകും. അടുത്തവര്‍ഷം ഇംഗ്ലണ്ടിലെ റെയില്‍ നിരക്കുകള്‍ 5.9 ശതമാനം ഉയരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2023 മാര്‍ച്ച് 5 -നാണ് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധനവ് കടുത്ത വെല്ലുവിളിയാകും. യാത്രക്കാരുടെ അധിക സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവെ നടപ്പാക്കിയുള്ളൂ എന്ന് ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ പറഞ്ഞു. എന്നാല്‍ 2010 മുതല്‍ ഇതുവരെ റെയില്‍ നിരക്കുകളില്‍ ശരാശരി 58% വര്‍ദ്ധനവ് ഉണ്ടായതായി ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി . പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ നിരക്ക് വര്‍ദ്ധനവ് അസുഖകരമായതായിരിക്കും എന്നാണ് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂയിസ് ഹെയ്ഗ് പറഞ്ഞത്.

 
Other News in this category

 
 




 
Close Window