Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ക്രിസ്മസ് ദിനത്തില്‍ താപനില 13 സെല്‍ഷ്യസിലേക്ക്, അടുത്ത ദിവസം താപനില മൈനസിലേക്ക് താഴും
reporter

ലണ്ടന്‍: ക്രിസ്മസ് ദിനത്തില്‍ സുഖകരമായ കാലാവസ്ഥ. തൊട്ടടുത്ത ദിവസം എല്ല് കോച്ചുന്ന തണുപ്പ്. ബ്രിട്ടനെ കാത്തിരിക്കുന്ന കാലാവസ്ഥയെ കുറിച്ച് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ് ഈ വിധമാണ്. ഐസും, മഞ്ഞും, തണുത്തുറഞ്ഞ കാറ്റുമായി ബോക്സിംഗ് ഡേയില്‍ മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റ് ബ്രിട്ടനെ തേടിയെത്തുമെന്നാണ് സൂചന.ക്രിസ്മസിന് 13 സെല്‍ഷ്യസ് വരെയുള്ള സുഖകരമായ കാലാവസ്ഥ ലഭിക്കുമെങ്കിലും ഡിസംബര്‍ 26ന് മുതല്‍ ശരാശരി താപനില കുത്തനെ ഇടിയും. ഈ ദിവസം മുതല്‍ പുതുവര്‍ഷം വരെയാണ് നിരവധി ശൈത്യകാല ബ്ലാസ്റ്റുകള്‍ തുടരെ തേടിയെത്തുക.

സൗത്ത് മേഖലയില്‍ മഞ്ഞ് പെയ്യുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന കാറ്റും, മാറിമറിയുന്ന കാലാവസ്ഥയും സംജാതമാകും. മഴയും, മഞ്ഞും, തണുപ്പേറിയ പ്രകാശ ദിനങ്ങളും ഒപ്പമുണ്ടാകും. ചില പ്രദേശങ്ങളില്‍ കാറ്റ് -11 സെല്‍ഷ്യസ് വരെ തണുപ്പേറിയതാകും. തീരമേഖലകളില്‍ ശൈത്യകാല മഴയും തേടിയെത്തുമെന്നാണ് സൂചന.വീക്കെന്‍ഡില്‍ കാലാവസ്ഥ കാര്‍മേഘങ്ങള്‍ നിറഞ്ഞതായി മാറും. കാറ്റ് വരുന്നതോടെ ദീര്‍ഘമായ മഴയും പെയ്തിറങ്ങും. ക്രിസ്മസ് തലേന്ന് മുതല്‍ ക്രിസ്മസ് ദിനം വരെ തണുപ്പ് കൂടിവരികയും, നോര്‍ത്ത് ഭാഗങ്ങള്‍ക്ക് മഴയും ലഭിക്കും. യുകെയുടെ ചില ഭാഗങ്ങളില്‍ 13 സെല്‍ഷ്യസ് വരെ താപനില ഉണ്ടാകുമെന്നാണ് കരുതുന്നത്.എന്നാല്‍ ബോക്സിംഗ് ദിനത്തിലേക്ക് എത്തുന്നതോടെ നോര്‍ത്ത് മേഖലകളില്‍ ശൈത്യകാല മഴ വരുമെന്നാണ് പ്രതീക്ഷ. സൗത്ത് പ്രദേശത്ത് കാറ്റും, മഞ്ഞും, മഴയും കൂടിച്ചേരും. ഇത് ജനുവരി 4 വരെ നീണ്ടുനില്‍ക്കുകയും ചെയ്യും.

 
Other News in this category

 
 




 
Close Window