Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ക്രിസ്മസ് കാലത്ത് പണിമുടക്കുമായി റോയല്‍ മെയില്‍, കൂടുതല്‍ സമരങ്ങള്‍ക്ക് മറ്റ് ജീവനക്കാര്‍ തയാറെടുക്കുന്നു
reporter

ലണ്ടന്‍: വീണ്ടുമൊരു ക്രിസ്മസ് കാല പണിമുടക്ക് നടത്തി റോയല്‍ മെയില്‍. കത്തുകളും, പാഴ്സലുകളും നല്‍കുന്നത് നിര്‍ത്തിവെച്ച് കൊണ്ടാണ് സമരം 17-ാം ദിവസത്തിലേക്ക് കടന്നത്. സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയായിരുന്നു സേവനം. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയനിലെ 115,000 അംഗങ്ങളാണ് പണിമുടക്കിന് ഇറങ്ങിയത്. ഇതിനകം തന്നെ പോസ്റ്റല്‍ സമരം 100 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. പണിമുടക്ക് ഇന്നും തുടരുന്നതിനാല്‍ അവസാന നിമിഷം അയച്ച കത്തുകളും, സമ്മാനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചേരില്ല. അടിയന്തര പദ്ധതികള്‍ തയ്യാറാക്കി വെച്ചിരുന്നെങ്കിലും ഫ്രണ്ട്ലൈന്‍ ജോലിക്കാര്‍ സമ്പൂര്‍ണ്ണമായി സമരത്തില്‍ പങ്കെടുത്തതോടെ ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞില്ലെന്ന് റോയല്‍ മെയില്‍ വ്യക്തമാക്കി. ചെലവേറിയ സ്പെഷ്യല്‍ ഡെലിവെറി, ട്രാക്ക്ഡ് 24 സര്‍വ്വീസുകളും, കോവിഡ് ടെസ്റ്റ്, പ്രിസ്‌ക്രിപ്ഷന്‍ മെഡിസിന്‍ എന്നിവയ്ക്കാണ് പോസ്റ്റ്മെന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ക്രിസ്മസ് ബാങ്ക് ഹോളിഡേയ്ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തിദിനം വരെ കത്തും, പാഴ്സലും സാധാരണ നിലയില്‍ നല്‍കുന്ന പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. മിക്ക പോസ്റ്റ് ഓഫീസുകളും പതിവ് പോലെ തുറന്നിട്ടുണ്ടെങ്കിലും ഏതാനും സ്ഥലങ്ങളില്‍ സിഡബ്യു സമരം മൂലം പ്രവര്‍ത്തനത്തെ ബാധിക്കും.

ഇതിനിടെ ബ്രിട്ടനില്‍ കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ജോലിക്കാര്‍ കൂടുതല്‍ പണിമുടക്കുകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയതോടെയാണ് കൂടുതല്‍ ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് വ്യക്തമായത്.ശമ്പളവര്‍ദ്ധനയും, തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുണീഷന്‍ യൂണിയനിലെ അംഗങ്ങളാണ് ജനുവരി 11, 23 തീയതികളില്‍ പണിമുടക്ക് നടത്തുന്നത്.കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ അനുസരിച്ച് ഇംഗ്ലണ്ടില്‍ നാലിലൊന്ന് ആംബുലന്‍സ് രോഗികളെ ആശുപത്രിയില്‍ എ&ഇയിലേക്ക് കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവന്നതായാണ് വ്യക്തമായത്.ഇതിനിടെ ഫ്ളൂ ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കുതിപ്പുണ്ട്. സ്ട്രെപ് എ കേസുകളും എന്‍എച്ച്എസ് 111 സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window