Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ക്രിസ്മസിന് മുന്നോടിയായി രാജ്യത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി
reporter

ലണ്ടന്‍: ക്രിസ്മസിനോട് അനുബന്ധിച്ചു രാജ്യത്തെ പൊതുസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ പൊതുവായി അഭിസംബോധന ചെയ്യുന്നതിന് പകരം പാകിസ്ഥാന്‍, സൊമാലിയ, ഉക്രെയ്ന്‍, യുകെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്രജ്ഞരെയും റോയല്‍ നേവി ജീവനക്കാരെയുമാണ് പ്രധാനമന്ത്രി നേരിട്ട് വിളിച്ചത്. ലോകം യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ ആഘോഷിക്കുമ്പോഴും വിശ്രമം ഇല്ലാതെ നിങ്ങള്‍ നടത്തുന്ന ത്യാഗം ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

യുകെയിലെ വടക്കന്‍ ലണ്ടനില്‍ സര്‍ക്കാര്‍ സഹായത്തോടെ നടക്കുന്ന വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നവരുമായും ഋഷി സുനക് സംസാരിച്ചു. യുക്രൈനിലെ യുകെ എംബസിയില്‍ ജോലി ചെയ്യുന്നവരെയും പ്രധാനമന്ത്രി ക്രിസ്മസ് ആശംസ അറിയിക്കാന്‍ പ്രത്യേകം വിളിച്ചു. യുദ്ധത്തില്‍ തകര്‍ന്നുപോയ യുക്രയ്ന്‍ ജനതയെ ചേര്‍ത്തുപിടിച്ചുള്ളതായിരുന്നു സുനകിന്റെ ക്രിസ്മസ് സന്ദേശം. യുക്രെനിയന്‍ ജനതയ്ക്കും, തൊഴിലാളികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മറും ക്രിസ്മസ് സന്ദേശം പങ്കുവെച്ചത്.

 
Other News in this category

 
 




 
Close Window