Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
കെയര്‍ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം
reporter

ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ ഹോമിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം ആണെന്നു പഠനം. ബ്രിട്ടനിലെ സ്വകാര്യ കെയര്‍ ഹോമുകളിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് ഒരേ വൈദഗ്ധ്യമുള്ള എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനെക്കാള്‍ പ്രതിവര്‍ഷം ശരാശരി 8,000 പൗണ്ട് കുറഞ്ഞ വേതനം ആണ് ലഭിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഇന്റഗ്രേറ്റഡ് കെയര്‍ എന്ന സ്ഥാപനത്തിന്റെ ഗവേഷണം സൂചിപ്പിക്കുന്നു.എന്‍എച്ച്എസില്‍ അല്ലാതെ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 10.01 പൗണ്ട് അല്ലെങ്കില്‍ പ്രതിവര്‍ഷം 19,573 ആണ് ലഭിക്കുക.

എന്നാല്‍ ഇതേ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റിനു വളരെ സമാനമായ കഴിവുകളും ഉത്തരവാദിത്തങ്ങളും ഉള്ളപ്പോള്‍ തന്നെ മണിക്കൂറിന് 11.48 പൗണ്ട് എന്ന അടിസ്ഥാന നിരക്ക് ലഭിക്കുന്നു. ഇതു മണിക്കൂറിന് 14.12 പൗണ്ട് അല്ലെങ്കില്‍ അലവന്‍സുകളോടൊപ്പം 27,609 പൗണ്ട് വരെ ലഭിക്കുന്നുണ്ട്. ഇതു സ്വകാര്യ മേഖലയില്‍ നിന്നും 41% അല്ലെങ്കില്‍ പ്രതിവര്‍ഷം 8,036 പൗണ്ട് ശമ്പള വ്യത്യാസമാണ് കാണിക്കുന്നത്.യുകെയില്‍ ലക്ഷകണക്കിന് കെയര്‍ അസിസ്റ്റന്റുമാരാണ് സ്വകാര്യ കെയര്‍ഹോമുകളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് ജോലിക്ക് അനുസൃതമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ പരാതി എവിടെ പറയുമെന്നറിയാത്ത ജീവനക്കാര്‍ പലപ്പോഴും ജോലി തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. ജീവനക്കാരുടെ ക്ഷാമം മൂലം മിക്ക കെയര്‍ഹോമുകളും സ്വകാര്യ ഏജന്‍സികളെ ജീവനക്കാരെ ലഭ്യമാക്കാന്‍ സമീപിക്കാറുണ്ട്. അവര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നുമുണ്ട്

 
Other News in this category

 
 




 
Close Window