Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ബോക്‌സിംഗ് ഡേയില്‍ യുകെയില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത
reporter

ലണ്ടന്‍: ക്രിസ്മസ് പൂര്‍ത്തിയായതിന് പിന്നാലെ കാലാവസ്ഥ മാറിമറിയുമെന്ന് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ടില്‍ മഞ്ഞും, ഐസും മൂലമുള്ള യെല്ലോ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നാല് ഇഞ്ച് വരെ മഞ്ഞുവീഴുമെന്നാണ് പ്രതീക്ഷ. മഞ്ഞ് മൂലം റോഡ്, റെയില്‍വെ ഗതാഗതം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. എല്ല് മരവിപ്പിക്കുന്ന തണുപ്പിനെ വീണ്ടും സ്വാഗതം ചെയ്യേണ്ടി വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.ബോക്സിംഗ് ഡേയില്‍ വാഹനവുമായി പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ മഞ്ഞും, ഐസും സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി മാറിമറിയുന്നതാണ് ഇതിന് കാരണം. ക്രിസ്മസ് രാത്രി തന്നെ ബ്രിട്ടന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ താപനില മൈനസിലേക്ക് താഴ്ന്നു. എന്നാല്‍ സൗത്ത് മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട 11 സെല്‍ഷ്യസിലാണ് രാത്രി താപനില.

എന്നാല്‍ ആര്‍ട്ടിക്ക് ബ്ലാസ്റ്റ് വീണ്ടും വീശുന്നതോടെ ഈ മാസം തന്നെ താപനില -11 സെല്‍ഷ്യസിലേക്ക് നീങ്ങും. 2018-ല്‍ രാജ്യത്തെ താറുമാറാക്കിയ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന് തുല്യമായ കാലാവസ്ഥാ സിസ്റ്റത്തിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്.ഇന്ന് രാത്രിയോടെ സ്‌കോട്ട്ലണ്ടിലും മഞ്ഞും, ഐസും എത്തുമെന്നാണ് പ്രതീക്ഷ. രാത്രി 9 മുതല്‍ അടുത്ത ദിവസം വൈകുന്നേരം 6 വരെ മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ശക്തമായ കാറ്റും, ഫ്രീസിംഗ് താപനിലയുമാണ് രാത്രി സംഭാവന ചെയ്യുന്നത്. റെയില്‍വെയില്‍ തുടരുന്ന സമരങ്ങള്‍ക്ക് പുറമെ തണുപ്പ് കനക്കുന്നത് യാത്രകള്‍ ബുദ്ധിമുട്ടിലാക്കും.റോഡ് ഗതാഗതവും, ട്രെയിനുകളുടെ യാത്രയും സാരമായി ബാധിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് പ്രവചിച്ചു. സ്‌കോട്ട്ലണ്ടിലെ മധ്യഭാഗങ്ങളിലുള്ള അബെര്‍ദീന്‍ഷയര്‍, മോറെ, പെര്‍ത്ത് & കിന്റോസ്, സ്റ്റിര്‍ലിംഗ്, ഹൈലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് സാരമായി ബാധിക്കുക.

 
Other News in this category

 
 




 
Close Window